റിപ്പബ്ലിക്ക് ദിനാഘോഷം
Friday 31 January 2025 3:26 AM IST
തിരുവനന്തപുരം: കേരള സ്റ്റേറ്റ് എക്‌സ് സർവീസസ് ലീഗ് സംസ്ഥാന കമ്മിറ്റിയുടെയും ജില്ലാ അഡ്‌മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ റിപ്പബ്ലിക്ക് ദിനം പാളയം യുദ്ധസ്‌മാരകത്തിൽ ആഘോഷിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി എസ്.കെ.അജികുമാർ,ജില്ലാ അഡ്‌മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ ഹോണി,റിട്ട.ക്യാപ്റ്റൻ ജെ.സുദർശനൻ,കൺവീനർ അതുൽ.ഐ.പി, ജില്ലാ അഡ്‌മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ സുരേഷ്.സി.എസ് തുടങ്ങിയവർ പങ്കെടുത്തു.