ന്യൂനപക്ഷ കമ്മീഷൻ സിറ്റിംഗ്

Saturday 01 February 2025 12:07 AM IST

ആലപ്പുഴ: സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ അംഗം എ.സൈഫുദ്ധീന്റെ നേതൃത്വത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച സിറ്റിംഗിൽ പരിഗണിച്ച അഞ്ച് പരാതികളിൽ മൂന്നെണ്ണം തീർപ്പാക്കി. പുന്നപ്ര വില്ലേജിലെ പോളക്കുളം സ്വദേശികളുടെ വസ്തു കരം ഒടുക്കാനാവുന്നില്ല എന്ന പരാതിയിൽ വില്ലേജ് ഓഫീസർ സിറ്റിങ്ങിൽ ഹാജരായി കരം ഒടുക്കിയതായി അറിയിച്ചു. കായംകുളം സ്വദേശിയുടെ സാമ്പത്തികതട്ടിപ്പ് സംബന്ധിച്ച പരാതിയിലും പൊലീസ് തലത്തിൽ അന്വേഷണം നടക്കുന്നതിനാൽ കമ്മീഷൻ ഇടപെടൽ താൽക്കാലികമായി അവസാനിപ്പിച്ചു.