മെഗാസ്റ്റാറും ലേഡി സൂപ്പർ സ്റ്റാറും വീണ്ടും ഒരുമിച്ചു

Saturday 01 February 2025 6:17 AM IST

മഹേഷ് നാരായണൻ ചിത്രം കൊച്ചിയിൽ പുരോഗമിക്കുന്നു

മമ്മൂട്ടി, മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ കൊച്ചിയിലെ ലൊക്കേഷനിൽ തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാര ജോയിൻ ചെയ്തു. മമ്മൂട്ടിയും നയൻതാരയും ഉള്ള കോമ്പിനേഷൻ സീനുകളാണ് ചിത്രീകരിക്കുന്നത്. തസ്കരവീരൻ, രാപ്പകൽ,പുതിയ നിയമം, ഭാസ്കർ ദ റാസ്കൽ എന്നീ ചിത്രങ്ങളിൽ മമ്മൂട്ടിയും നയൻതാരയും ഒരുമിച്ചിട്ടുണ്ട്. ഒരാഴ്ച കൊച്ചിയിൽ ചിത്രീകരണം ഉണ്ടാകും. തുടർന്ന് ഡൽഹിയിലാണ് ചിത്രീകരണം. ഇതിനുശേഷം വീണ്ടും കൊച്ചിയിൽ ആരംഭിക്കുന്ന ഷെഡ്യൂളിൽ മോഹൻലാൽ ഉണ്ടാകും. മോഹൻലാൽ നായകനായി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂർവത്തിന്റെ ചിത്രീകരണം ഫെബ്രുവരി 10ന് കൊച്ചിയിൽ ആരംഭിക്കും. ഹൃദയപൂർവത്തിലെ കഥാപാത്രത്തിനുവേണ്ടി മോഹൻലാൽ താടിയെടുക്കുന്നുണ്ട്. തുടർന്നാണ് മഹേഷ് നാരായണൻ ചിത്രത്തിന്റെ കൊച്ചി ഷെഡ്യൂളിൽ മോഹൻലാൽ ജോയിൻ ചെയ്യുക. ശ്രീലങ്കയിലാണ് മഹേഷ് നാരായണൻ ചിത്രത്തിന് തുടക്കം കുറിച്ചത്. മമ്മൂട്ടി, മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നിവർ പങ്കെടുത്തിരുന്നു. ഹൈദരാബാദ്, ലണ്ടൻ,താ​യ്‌​ല​ൻ​ഡ്, എന്നിവിടങ്ങളാണ് ചിത്രത്തിന്റെ മറ്റു ലൊക്കേഷൻ. 150 ദിവസത്തെ ചിത്രീകരണമാണ് പ്ളാൻ ചെയ്യുന്നത്. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായാണ് ഒരുങ്ങുന്നത്. ദുബായിലും ഷാർജയിലും അ​സ​ർ​ബെ​യ്ജാ​നിലും ചിത്രീകരണം ഉണ്ടായിരുന്നു.

ര​ഞ്ജി​ ​പ​ണി​ക്ക​ർ,​ ​രാ​ജീ​വ് ​മേ​നോ​ൻ,​ ​ഡാ​നി​ഷ് ​ഹു​സൈ​ൻ,​ ​ഷ​ഹീ​ൻ​ ​സി​ദ്ദി​ഖ്,​ ​സ​ന​ൽ​ ​അ​മൻ‍,​ ​രേ​വ​തി,​ ​ദ​ർ​ശ​ന​ ​രാ​ജേ​ന്ദ്ര​ൻ,​ ​സെ​റീ​ൻ​ ​ഷി​ഹാ​ബ് ​തു​ട​ങ്ങി​യ​വ​രോ​ടൊ​പ്പം​ ​മ​ദ്രാ​സ് ​ക​ഫേ,​ ​പ​ത്താ​ൻ​ ​എന്നീ ചിത്രങ്ങളിലൂടെ ശ്ര​ദ്ധേ​യ​നാ​യ​ ​തി​യേ​റ്റ​ർ​ ​ആ​ർ​ട്ടി​സ്റ്റും​ ​സം​വി​ധാ​യ​ക​നു​മാ​യ​ ​പ്ര​കാ​ശ് ​ബെ​ല​വാ​ടി​യും​ ​അ​ണി​നി​ര​ക്കു​ന്നു.​

ബോ​ളി​വു​ഡി​ലെ​ ​പ്ര​ശ​സ്ത​നാ​യ​ ​സി​നി​മാ​ട്ടോ​ഗ്ര​ഫ​ർ​ ​മ​നു​ഷ് ​ന​ന്ദ​നാ​ണ് ​ഛാ​യാ​ഗ്ര​ഹ​ണം.​ആ​ന്റോ​ ​ജോ​സ​ഫ് ​ഫി​ലിം​ ​ക​മ്പ​നി​യു​ടെ​ ​ബാ​ന​റി​ൽ​ ​ആ​ന്റോ​ ​ജോ​സ​ഫ് ​ആ​ണ് ​നി​ർ​മ്മാ​ണം.​
​സി.​ആ​ർ.​സ​ലിം,​സു​ഭാ​ഷ് ​ജോ​ർ​ജ് ​മാ​നു​വ​ൽ​ ​എ​ന്നി​വ​ർ​ ​കോ​ ​പ്രൊ​ഡ്യൂ​സ​ർ​മാ​രുംരാ​ജേ​ഷ് ​കൃ​ഷ്ണ​യും​ ​സി.​വി.​സാ​ര​ഥി​യും​ ​എ​ക്‌​സി​ക്യൂ​ട്ടീ​വ് ​പ്രൊ​ഡ്യൂ​സ​ർ​മാ​രു​മാ​ണ്.
പ്രൊ​ഡ​ക്ഷ​ൻ​ ​ഡി​സൈ​ന​ർ​ ​:​ജോ​സ​ഫ് ​നെ​ല്ലി​ക്ക​ൽ,​ ​മേ​ക്ക​പ്പ്:​ര​ഞ്ജി​ത് ​അ​മ്പാ​ടി,​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ക​ണ്‍​ട്രോ​ള​ർ​ ​:​ഡി​ക്‌​സ​ൺ​ ​പൊ​ടു​ത്താ​സ്,​