സാബു തോമസിന് ഓണററി ഡോക്ടറേറ്റ്

Sunday 02 February 2025 12:15 AM IST

കോട്ടയം : എം.ജി സർവകലാശാലാ മുൻ വൈസ് ചാൻസലറും ഇന്റർനാഷണൽ ആൻഡ് ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ നാനോസയൻസ് ആൻഡ് നാനോ ടെക്‌നോളജി ഡയറക്ടറുമായ പ്രൊഫ. സാബു തോമസിന് ഫ്രാൻസിലെ മൈൻസ് ടെലികോം ഇൻസ്റ്റിറ്റ്യൂട്ടിന്റെ (ഐ.എം.ടി ) ഓണററി ഡോക്ടറേറ്റ്. പരിസ്ഥിതി സൗഹൃദ ജൈവ പോളിമറുകളെക്കുറിച്ചുള്ള പഠന മേഖലയിൽ നൽകിയ സംഭാവനകൾ പരിഗണിച്ചാണ് അംഗീകാരം. ഐ.എം.ടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഡെപ്യൂട്ടി എക്‌സിക്യുട്ടീവ് ഡയറക്ടർ വിൻസെന്റ് ഷാർവെലെറ്റ് ഡോക്ടറേറ്റ് നൽകി. എം.ജി സർവകലാശാല സ്‌കൂൾ ഒഫ് നാനോ സയൻസ് ആൻഡ് നാനോ ടെക്‌നോളജി, സ്‌കൂൾ ഒഫ് എനർജി മെറ്റീരിയൽസ് എന്നിവയുടെ ഡയറക്ടറാണ് സാബുതോമസ്.