തിരുവനന്തപുരത്ത് നിന്ന്   കാശ്മീരിലേക്ക്   ടൂറിസ്റ്റ് ട്രെയിൻ വരുന്നു;  താമസം,​ ഭക്ഷണം ഉൾപ്പടെ  രണ്ടാഴ്ച യാത്ര അടിച്ചുപൊളിക്കാം

Sunday 02 February 2025 12:21 AM IST

തിരുവനന്തപുരം: റെയിൽവേയുമായി സഹകരിച്ച് കാശ്മീരിലേക്ക് തിരുവനന്തപുരത്ത് നിന്ന് സ്വകാര്യ എ സി ടൂറിസ്റ്റ് ട്രെയിൻ സർവ്വീസ് ഏപ്രിൽ രണ്ടിന് രാവിലെ 11ന് പുറപ്പെടും. കേന്ദ്രറെയിൽവേ മന്ത്രാലയത്തിന്റെ 33 ശതമാനം സബ്സിഡിയോടെ രണ്ടാഴ്ചത്തെ യാത്രയ്ക്കും താമസം, ഭക്ഷണം എന്നിയ്ക്കായി കേവലം 49,900രൂപയാണ് നിരക്ക്. മുതിർന്ന പൗരൻമാർക്ക് മാത്രമായുള്ള പ്രത്യേക സർവ്വീസാണിതെന്ന് സൗത്ത് സ്റ്റാർ റെയിൽ ഇന്ത്യ ഡയറക്ടർ വിഘ്നേഷ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കാശ്മീരിന് പുറമെ ആഗ്ര, ഡൽഹി,അമൃത്സർ, എന്നിവിടങ്ങളിലും ഇതോടൊപ്പം സന്ദർശിക്കും. യാത്രയിലുടനീളം ദക്ഷിണേന്ത്യൻ വിഭവങ്ങൾ കിട്ടും. തേർഡ് എ സിക്ക് 49,900രൂപയും സെക്കൻഡ് എ സിക്ക് 60,100രൂപയും ഫസ്റ്റ് എ.സി.ക്ക് 65,500രൂപയുമാണ് നിരക്ക്. ബുക്കിംഗിന് www.traintour.in വെബ്സൈറ്റ് സന്ദർശിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ. 7305858585.

പ്രത്യേക ടൂറിസ്റ്റ് ട്രെയിനിൽ 600സീറ്റുകളാണുള്ളത്. റൂട്ടുകളേയും അവിടുത്തെ പ്രത്യേകതകളേയും കുറിച്ചുള്ള ഡിജിറ്റൽ ടി വി സംവിധാനം, സി.സി.ടി.വി.ക്യാമറകൾ,ഓരോ കോച്ചിനും പ്രത്യേക ടൂർ മാനേജർമാർ, കാവൽക്കാർ, ഹൗസ് കീപ്പിംഗ്, സുരക്ഷാ ഉദ്യോഗസ്ഥർ, തുടങ്ങിയ സൗകര്യങ്ങളുണ്ട്.