ശക്തൻ പ്രതിമ അനാച്ഛാദനം മാറ്റി പ്രതിഷേധവുമായി പ്രതിപക്ഷം

Sunday 02 February 2025 1:02 AM IST

തൃശൂർ: ഒരു മാസത്തിലധികമായി മൂടിക്കെട്ടി വച്ചിരുന്ന ശക്തൻ തമ്പുരാന്റെ പ്രതിമ അനാച്ഛാദനം മാറ്റിവച്ചു. ഇന്നലെ അനാച്ഛാദനം നടത്തുമെന്ന് കഴിഞ്ഞ ദിവസം മേയർ അറിയിച്ചിരുന്നു. തുടർന്ന് ഇന്നലെ ഉച്ചയോടെ ചടങ്ങ് മാറ്റിവച്ചതായി മേയർ എം.കെ. വർഗീസ് തന്നെ അറിയിച്ചു. പ്രതിമയുടെ അറ്റകുറ്റപണിക്കായി സഹായം പ്രഖ്യാപിച്ച പി. ബാലചന്ദ്രൻ എം.എൽ.എയോ ശിൽപിയെയോ മന്ത്രി കെ. രാജനെയോ അറിയിക്കാതെയാണ് മേയർ അനാച്ഛാദനം പ്രഖ്യാപിച്ചതെന്ന് പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ ആരോപിച്ചു. കൂടിയാലോചന ഇല്ലാതെ പരിപാടി പ്രഖ്യാപിച്ചത് ശരിയായ നടപടിയല്ലെന്ന് കൗൺസിലർ ജോൺ ഡാനിയേലും പ്രതികരിച്ചു.