ഈ മാസം 14 ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും; പ്രത്യേകം ഓർക്കണം

Sunday 02 February 2025 5:01 PM IST

ന്യൂഡൽഹി: നിരവധി ബാങ്ക് അവധിദിവസങ്ങളുള്ള മാസമാണ് ഫെബ്രുവരി. അതിനാൽ ബാങ്കിൽ നേരിട്ടെത്തി സാമ്പത്തിക കാര്യങ്ങൾ ചെയ്യാൻ ഉദ്ദേശിക്കുന്നവർ ഈ ബാങ്ക് അവധി ദിവസങ്ങൾ അറിയാതെ പോകരുത്. ഈ മാസം രാജ്യത്ത് മൊത്തം 14 ദിവസം ബാങ്കുകൾ അടച്ചിടും.

രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളും ഞായറാഴ്ചയും ഇതിൽ ഉൾപ്പെടും. ദേശീയ, പ്രാദേശിക, പൊതു അവധികളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഓരോ സംസ്ഥാനത്തിനും വ്യത്യസ്ത ദിവസങ്ങളിലായിരിക്കും അവധിയുളളത്. അവധികൾ ഏതൊക്കെയെന്ന് പരിശോധിക്കാം.

ബാങ്ക് അവധി ദിനങ്ങൾ

  1. ഫെബ്രുവരി 2: ഞായറാഴ്ച.
  2. ഫെബ്രുവരി 3: തിങ്കളാഴ്ച സരസ്വതി പൂജയോടനുബന്ധിച്ച് അഗർത്തലയിൽ ബാങ്കുകൾ അടച്ചിടും.
  3. ഫെബ്രുവരി 8: രണ്ടാം ശനിയാഴ്ച .
  4. ഫെബ്രുവരി 9: ഞായറാഴ്ച.
  5. ഫെബ്രുവരി 11: പ്രാദേശിക അവധി - ചെന്നെെയിലെ ബാങ്കുകൾ അവധിയായിരിക്കും.
  6. ഫെബ്രുവരി 12: ഷിംലയിൽ സന്ത് രവിദാസ് ജയന്തി പ്രമാണിച്ച് ബാങ്ക് അവധിയായിരിക്കും.
  7. ഫെബ്രുവരി 15: പ്രാദേശിക അവധി ഇംഫാലിലെ ബാങ്കുകളിൽ അവധിയായിരിക്കും.
  8. ഫെബ്രുവരി 16: ഞായറാഴ്ച.
  9. ഫെബ്രുവരി 19: ഛത്രപതി ശിവജി മഹാരാജിന്റെ ജന്മദിനം ആഘോഷിക്കാൻ ബേലാപൂർ, മുംബയ്, നാഗ്‌പൂർ എന്നിവിടങ്ങളിലെ ബാങ്കുകൾ അടച്ചിടും.
  10. ഫെബ്രുവരി 20: സംസ്ഥാനദിനത്തോട് അനുബന്ധിച്ച് ഐസ്വാളിലെയും ഇറ്റാനഗറിലെയും എല്ലാ ബാങ്കുകളും അടഞ്ഞുകിടക്കും.
  11. ഫെബ്രുവരി 22: നാലാമത്തെ ശനിയാഴ്ച.
  12. ഫെബ്രുവരി 23: ഞായറാഴ്ച.
  13. ഫെബ്രുവരി 26 മഹാ ശിവരാത്രി - അഹമ്മദാബാദ്, ഹെെദരാബാദ്, ജയ്‌പൂർ, ജമ്മു, കാൺപൂർ, കൊച്ചി, ലക്നൗ, മുംബയ്, ഐസ്വാൾ, ബംഗളൂരു, ബേലാപൂർ, ഭോപ്പാൽ, ഭുവനേശ്വർ, ചണ്ഡിഗഡ്, ഡെറാഡൂൺ, നാഗ്പൂർ, റായ്പൂർ, റാഞ്ചി, ഷിംല, ശ്രീനഗർ, തിരുവനന്തപുരം എന്നിവിടങ്ങളിലെ ബാങ്കുകൾ അടഞ്ഞുകിടക്കും.
  14. ഫെബ്രുവരി 28: ടിബറ്റൻ പുതുവത്സര ഉത്സവമായ ലോസാറിന് ഗാംഗ്ടോക്കിലെ ബാങ്കുകൾ അടഞ്ഞുകിടക്കും.