കണ്ണപ്പയിൽ രുദ്ര‌യുടെ ലുക്കിൽ പ്രഭാസ്

Tuesday 04 February 2025 6:17 AM IST

തെലുങ്ക് താരം വിഷ്ണു മഞ്ചു നായകനായി മുകേഷ് കുമാർ സിംഗ് സംവിധാനം ചെയ്ത കണ്ണപ്പ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിൽ പാൻ ഇന്ത്യൻ സൂപ്പർതാരം പ്രഭാസ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. രുദ്ര എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. ആഞ്ഞടിക്കുന്ന കൊടുങ്കാറ്റിന്റെ നാഥൻ, ഭൂത ഭാവി വർത്തമാന കാലങ്ങളുടെ വഴികാട്ടി, ശിവ കല്പനയാൽ സത്യപ്രതിജ്ഞ ചെയ്ത ഭരണാധികാരി എന്ന് പ്രഭാസ് അവതരിപ്പിക്കുന്ന കഥാപാത്രത്തെ വിശേഷിപ്പിക്കുന്നു. മോഹാൻലാൽ, പ്രഭാസ്, ബോളിവുഡ് താരം അക്ഷയ് കുമാർ എന്നിവർ അതിഥി വേഷത്തിലാണ് എത്തുന്നത്.പ്രീതി മുകുന്ദൻ, കാജൽ അഗർവാൾ, ശരത് കുമാർ, മോഹൻ ബാബു, അർപിത് രംഗ, കൗശൽ മന്ദ ദേവരാജ് എന്നിവരാണ് മറ്റു താരങ്ങൾ.ബോളിവുഡ് സംവിധായകനും നിർമ്മാതാവുമായ മുകേഷ് കുമാർ സിംഗിന്റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രമായ കണ്ണപ്പ ആറു ഭാഷകളിൽ ഏപ്രിൽ 25 ന് റിലീസ് ചെയ്യും.സംവിധായകൻ മുകേഷ് കുമാർ സിംഗ്, വിഷ്‌ണു മഞ്ചു, മോഹൻ ബാബു എന്നിവർ ചേർന്നാണ് സംഭാഷണം. ഹോളിവുഡ് ഛായാഗ്രാഹകൻ ഷെൽഡൻ ചാവു ക്യാമറ ചലിപ്പിച്ച ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫർ കെച്ചയാണ്. സംഗീതം- സ്റ്റീഫൻ ദേവസി,

24 ഫ്രെയിംസ് ഫാക്‌ടറി, എ വി എ എന്റർടെയ്ൻമെന്റ് എന്നീ ബാനറിലാണ് നിർമ്മാണം. പി.ആർ. ഒ- ശബരി.