ദുൽഖറിന്റെ ആകാശം ലോ ഒക താര ആരംഭിച്ചു
Tuesday 04 February 2025 6:24 AM IST
ദുൽഖർ സൽമാൻ നായകനായി പവൻ സദിനേനി സംവിധാനം ചെയ്യുന്ന ആകാശം ലോ ഒക താര ഹൈദരാബാദിൽ പൂജയോടെ തുടക്കം കുറിച്ചു. രണ്ട് നായികമാരിൽ ഒരാൾ സായ് പല്ലവിയാണ്. വൻ വിജയം നേടിയ ലക്കി ഭാസ് കറിനുശേഷം ദുൽഖർ സൽമാൻ അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണ് . സാവിത്രി, ദയ എന്നീ വെബ് സീരിസിലൂടെ ശ്രദ്ധേയനാണ് പവൻ സദിനേനി. സ്വപ്ന സിനിമ, ലൈറ്റ് ബോക്സ് മീഡിയ, ഗീത ആർട്സ് എന്നീ ബാനറിൽ ആണ് നിർമ്മാണം . സുജിത് സാരംഗ് ഛായാഗ്രഹണം നിർവഹിക്കുന്നു. തെലുങ്ക്, മലയാളം , തമിഴ്, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. തെലുങ്കിൽ ദുൽഖർ അഭിനയിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് ആകാശം ലോ ഒക താര. തെലുങ്കിൽ ദുൽഖർ അഭിനയിച്ച ചിത്രങ്ങൾ എല്ലാം മികച്ച വിജയം നേടിയിരുന്നു.