മികവിന്റെ നിറവിൽ കൃഷി വിജ്ഞാനകേന്ദ്രം
Tuesday 04 February 2025 12:12 AM IST
തൃശൂർ: കേരള കാർഷിക സർവകലാശാലയുടെ മികച്ച കൃഷി വിജ്ഞാനകേന്ദ്രമായി തൃശൂർ കൃഷി വിജഞാന കേന്ദ്രം തിരഞ്ഞെടുക്കപ്പെട്ടു. സ്ഥാപിത ദിനാഘോഷ പരിപാടിയിൽ മന്ത്രി പി.പ്രസാദിൽ നിന്ന് മേധാവി ഡോ. മേരി റെജീന പുരസ്‌കാരം സ്വീകരിച്ചു. കഴിഞ്ഞ അഞ്ചു വർഷങ്ങളിലായി നടത്തിയ പരിശീലനങ്ങൾ, കൃഷിയിട പരീക്ഷണങ്ങളും പ്രദർശനങ്ങളും സെമിനാറുകൾ, മറ്റു വിജ്ഞാന വ്യാപന പദ്ധതികൾ, സംരംഭകത്വ വികസനം, ബാഹ്യ വിഭവസമാഹാരണം, കെ.വി.കെയുടെ ബഹുമുഖ വികസനം, കർഷക അഭിപ്രായം എന്നിവയെ അടിസ്ഥാനമാക്കിയാണ് പുരസ്‌കാര നിർണയം നടത്തിയത്. കാർഷിക സർവകലാശാല വൈസ് ചാൻസിലർ ഡോ. ബി.അശോക് അദ്ധ്യക്ഷനായ ചടങ്ങിൽ സർവകലാശാലയുടെ ഭരണസമിതി അംഗങ്ങൾ, രജിസ്ട്രാർ ഡോ. എ.സക്കീർ ഹുസൈൻ എന്നിവർ സന്നിഹിതരായിരുന്നു.