ചിരിപ്പിക്കാൻ ആസിഫ് അലി, ആഭ്യന്തര കുറ്റവാളി ഫസ്റ്റ് ലുക്ക്
പ്രേക്ഷകരുടെ പ്രിയ താരം ആസിഫ് അലിയുടെ പിറന്നാൾ ദിനത്തിൽ ആഭ്യന്തര കുറ്റവാളി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു.ആസിഫ് അലി നായകനായി നവാഗതനായ സേതുനാഥ് പദ്മകുമാർ സംവിധാനം ചെയ്യുന്ന ആഭ്യന്തര കുറ്റവാളി റിയലിസ്റ്റിക് കോമഡി ഫാമിലി എന്റർടെയ്നർഗണത്തിൽപ്പെടുന്നു. പുതുമുഖം തുളസിയാണ് നായിക. ജഗദീഷ്, ഹരിശ്രീ അശോകൻ, സിദ്ധാർഥ് ഭരതൻ, അസീസ് നെടുമങ്ങാട്, ജോജി,വിജയകുമാർ, ബാലചന്ദ്രൻ ചുള്ളിക്കാട്, ആനന്ദ് മന്മഥൻ, പ്രേം നാഥ്, ശ്രേയ രുക്മിണി, നീരജ രാജേന്ദ്രൻ, റിനി ഉദയകുമാർ, ശ്രീജ ദാസ് എന്നിവരാണ് മറ്ര് താരങ്ങൾ. ഛായാഗ്രണം അജയ് ഡേവിഡ് കാച്ചപ്പിള്ളി, എഡിറ്റർ: സോബിൻ സോമൻസംഗീതം : ബിജിബാൽ, ക്രിസ്റ്റി ജോബി,ബാക്ക്ഗ്രൗണ്ട് സ്കോർ : രാഹുൽ രാജ്, ആർട്ട് ഡയറക്ടർ: സാബു റാം, പ്രൊഡക്ഷൻ കൺട്രോളർ : ജിത്ത് പിരപ്പൻകോട്, .നൈസാം സലാം പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസാം സലാമാണ് നിർമ്മാണം. ഈദിന് റിലീസ് ചെയ്യും. ഡ്രീം ബിഗ് ഫിലിംസാണ് ഓൾ ഇന്ത്യാ വിതരണം .
പി .ആർ .ഒ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് : പ്രതീഷ് ശേഖർ
.