നാട്ടുകൂട്ടം സംഘടിപ്പിച്ചു

Wednesday 05 February 2025 1:28 AM IST

അമ്പലപ്പുഴ : പുറക്കാട് ഗ്രാമപഞ്ചായത്ത് ജൈവവൈവിദ്ധ്യ പരിപാലന സമിതിയുടെ നേതൃത്വത്തിൽ നാട്ടുകൂട്ടം സംഘടിപ്പിച്ചു. ജനകീയ ജൈവവൈവിധ്യ രജിസ്റ്റർ രണ്ടാം ഭാഗം തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് കർഷകർ, മത്സ്യത്തൊഴിലാളികൾ, പാരമ്പര്യ വൈദ്യന്മാർ തുടങ്ങിയവരെ പങ്കെടുപ്പിച്ചുകൊണ്ട് നാട്ടുകൂട്ടം സംഘടിപ്പിച്ചത്. ജൈവവൈവിദ്ധ്യ ബോർഡ് ചെയർമാൻ ഡോ.എൻ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എസ്.സുദർശനൻ അദ്ധ്യക്ഷനായി.ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആർ.ഉണ്ണി,പ്രിയ അജേഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.രാജീവൻ,അഡ്വ.വി.എസ്.ജിനുരാജ്, ബി.എം.സി കൺവീനർ ബി.ഹരിദാസ്, പഞ്ചായത്ത് സെക്രട്ടറി സരിത തുടങ്ങിയവർ സംസാരിച്ചു. വി.എസ്. മായാദേവി സ്വാഗതവും ശ്രുതി ജോസ് നന്ദിയും പറഞ്ഞു.