സ്വീഡനിൽ വെടിവയ്‌പ്: 10 മരണം
Wednesday 05 February 2025 7:08 AM IST
സ്റ്റോക്ക്ഹോം: സ്വീഡനിലെ ഒറെബ്രോ നഗരത്തിൽ മുതിർന്നവർക്ക് വേണ്ടിയുള്ള സ്കൂളിലുണ്ടായ വെടിവയ്പിൽ അക്രമി അടക്കം 10 പേർ കൊല്ലപ്പെട്ടു. 6 പേർക്ക് പരിക്കേറ്റു. മരണ സംഖ്യ ഉയർന്നേക്കും. പ്രാദേശിക സമയം,ഇന്നലെ ഉച്ചയ്ക്ക് 1നായിരുന്നു സംഭവം. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. അക്രമി സ്വയം ജീവനൊടുക്കിയെന്നാണ് സൂചന. പൊലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല. പ്രാഥമിക വിദ്യാഭ്യാസം നേടാത്തതോ,ഉന്നത വിദ്യാഭ്യാസത്തിനുള്ള ഗ്രേഡുകൾ ഇല്ലാത്തതോ ആയവർക്ക് വേണ്ടിയുള്ളതാണ് ആക്രമണമുണ്ടായ സ്കൂൾ.