മൂന്നാം തവണയും  അധികാരത്തിൽ വരും

Thursday 06 February 2025 12:38 AM IST

ചങ്ങനാശേരി : ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ മൂന്നാം തവണയും അധികാരത്തിൽ വരുമെന്ന് എൻ.സി.പി (എസ്) സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി കെ.ആർ രാജൻ പറഞ്ഞു. ചങ്ങനാശേരിയിൽ എൻ.സി.പി(എസ്) നിയോജകമണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം പ്രസിഡന്റ് കെ.എസ് സോമനാഥ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ബെന്നി മൈലാടൂർ, ജില്ലാ ജനറൽ സെക്രട്ടറിമാരായ ബാബു കപ്പക്കാല, എസ്.ദേവദാസ്, സംസ്ഥാന സമിതിയംഗം അഡ്വ.സതീഷ് തെങ്ങുംന്താനം, മൈത്രീ ഗോപീകൃഷ്ണൻ, അഡ്വ.ജോസി മാത്യു, സേവ്യർ ആന്റണി എന്നിവർ പ്രസംഗിച്ചു.