അമേരിക്കയിൽ നിന്ന് അനധികൃത കുടിയേറ്റക്കാരെ ഇന്ത്യയിലെത്തിച്ചത് വിലങ്ങണിയിച്ചോ,​ പ്രചാരണത്തിന്റെ വാസ്തവം

Wednesday 05 February 2025 10:00 PM IST

ന്യൂഡൽഹി : അമേരിക്കയിൽ നിന്ന് അനധികൃത കുടിയേറ്റക്കാരെ കൈവിലങ്ങണിയിച്ചും കാൽ ബന്ധിച്ചും കുറ്റവാളികളെയെന്ന പോലെ ഇന്ത്യയിൽ എത്തിിക്കുന്ന ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു,​ വിമാനത്തിനുള്ളിൽ കുറ്റവാളികളെ പോലെ കൈകാലുകൾ ചങ്ങലയാൽ ബന്ധിപ്പിച്ച് മാസ്ക് ധരിച്ച് നിരന്നിരിക്കുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. എന്നാൽ പ്രചരിച്ച ചിത്രങ്ങൾ ഇന്ത്യക്കാരുടേതല്ല എന്ന വ്യക്തമാക്കിയിരിക്കുകയാണ് പ്രസ് ഇൻഫർമേഷൻ ബ്യൂറോ. ജനുവരി 30ന് യു.എസിൽ നിന്ന് ഗ്വാട്ടിമാലയിലേക്ക് അയച്ച അനധികൃത കുടിയേറ്റക്കാരുടെ ദൃശ്യമാണ് ഇന്ത്യക്കാരുടേതെന്ന രീതിയിൽ പ്രചരിച്ചതെന്ന് പി.ഐ.ബി വിശദീകരിച്ചു.

വിഷയത്തിൽ കേന്ദ്രസർക്കാരിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. കോ​ൺ​ഗ്ര​സ് ​നേ​താ​വ് ​പ​വ​ൻ​ ​ഖേ​ര​ ​ചി​ത്രം​ ​ഒ​രു​ ​ഇ​ന്ത്യ​ക്കാ​ര​നെ​ന്ന​ ​നി​ല​യി​ൽ​ ​ദുഃ​ഖി​പ്പി​ക്കു​ന്നു​വെ​ന്ന് ​പ​റ​ഞ്ഞു.​ 2013​ ​ഡി​സം​ബ​റി​ൽ​ ​അ​മേ​രി​ക്ക​യി​ൽ​ ​ഇ​ന്ത്യ​ൻ​ ​ന​യ​ത​ന്ത്ര​ജ്ഞ​ ​ദേ​വ​യാ​നി​ ​ഖോ​ബ്ര​ഗ​ഡെ​യെ​ ​കൈ​ക​ൾ​ ​ബ​ന്ധി​ച്ച് ​പ​രി​ശോ​ധി​ച്ച​ ​സം​ഭ​വവും ​ ​അ​ദ്ദേ​ഹം​ ​ഓ​ർ​മി​പ്പിച്ചു.​

യു.​എ​സ് ​നാ​ടു​ക​ട​ത്തി​യ104​ ​ഇ​ന്ത്യ​ക്കാ​രു​മാ​യാണ് അ​മേ​രി​ക്ക​ൻ​ ​സേ​നാ​വി​മാ​നം അ​മൃ​ത്സ​റി​ൽ​ ​എ​ത്തിയത് .25​ ​വ​നി​ത​ക​ളും​ 12​ ​കു​ട്ടി​ക​ളും​ ​സം​ഘ​ത്തി​ലു​ണ്ടായിരുന്നു.​ ​നാ​ലു​ ​വ​യ​സു​ള്ള​ ​ഒ​രു​ ​കു​ട്ടി​യു​മു​ണ്ട്.​സം​ഘ​ത്തി​ലെ​ 45​ ​പേ​ർ​ 30​വ​യ​സി​ന് ​താ​ഴെ​യു​ള്ള​വ​രാ​ണ്. യു.​എ​സി​ൽ​ ​ജോ​ലി​ ​വാ​ഗ്‌​ദാ​നം​ ​ചെ​യ്‌​ത് ​ല​ക്ഷ​ങ്ങ​ൾ​ ​വാ​ങ്ങി​ ​ദു​ബാ​യ് ​വ​ഴി​ ​ആ​ളെ​ ​ക​യ​റ്റി​വി​ടു​ന്ന​ ​ഏ​ജ​ൻ​സി​ക​ൾ​ ​പ​ഞ്ചാ​ബി​ൽ​ ​സ​ജീ​വ​മാ​ണ്.​ ​തി​രി​ച്ചു​വ​ന്ന​വ​രി​ൽ​ ​പ​ല​രും​ ​ഇ​വ​രു​ടെ​ ​വ​ല​യി​ൽ​ ​വീ​ണ​വ​രാ​ണ്. ടെ​ക്‌​സാ​സി​ലെ​ ​സാ​ൻ​ ​അ​ന്റോ​ണി​യോ​യി​ൽ​ ​നി​ന്ന് ​പു​റ​പ്പെ​ട്ട​ ​യു.​എ​സ് ​സി​-11​ ​ഗ്ളോ​ബ്‌​മാ​സ്റ്റ​ർ​ ​വി​മാ​നം​ ​ഇ​ന്ന് ​ ​ഉ​ച്ച​യ്‌​ക്ക് ​ഒ​രു​മ​ണി​യോ​ടെ​യാ​ണ് ​ശ്രീ​ ​ഗു​രു​ ​രാം​ ​ദാ​സ് ​ജീ​ ​അ​ന്താ​രാ​ഷ്ട്ര​ ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ ​ലാ​ൻ​ഡ് ​ചെ​യ്‌​ത​ത്.​ക​ന​ത്ത​ ​സു​ര​ക്ഷ​യി​ലാ​യി​രു​ന്നു​ ​വി​മാ​ന​ത്താ​വ​ളം.

മു​പ്പ​തു​പേർ പ​ഞ്ചാ​ബി​ൽ​ ​നി​ന്നു​ള്ള​വ​രാ​ണ്.​ ​എ​ണ്ണ​ത്തി​ൽ​ ​ഇ​വ​രാ​ണ് ​കൂ​ടു​ത​ൽ.​ ​മ​റ്റു​ള്ള​വ​ർ​ ​ഹ​രി​യാ​ന,​ ​ഗു​ജ​റാ​ത്ത്,​ ​മ​ഹാ​രാ​ഷ്ട്ര,​ ​ഉ​ത്ത​ർ​പ്ര​ദേ​ശ്,​ ​ച​ണ്ഡീ​ഗ​ഡ് ​സ്വ​ദേ​ശി​ക​ളും.​ ​വ​ർ​ക്ക് ​പെ​ർ​മി​റ്റി​ന്റെ​ ​കാ​ലാ​വ​ധി​ ​ക​ഴി​ഞ്ഞി​ട്ടും​ ​യു.​എ​സി​ൽ​ ​തു​ട​ർ​ന്ന​വ​രെ​യാ​ണ് ​നാ​ടു​ക​ട​ത്തി​യ​തെ​ന്ന് ​അ​റി​യു​ന്നു.​ ​ഇ​ന്ത്യ​ൻ​ ​എം​ബ​സി​ ​അ​ധി​കൃ​ത​ർ​ ​പൗ​ര​ത്വം​ ​പ​രി​ശോ​ധി​ച്ചു​റ​പ്പി​ച്ച​ ​ശേ​ഷ​മാ​ണ് ​ടെ​ക്‌​സാ​സി​ൽ​ ​നി​ന്ന് ​വി​മാ​ന​ത്തി​ൽ​ ​ക​യ​റ്റി​യ​ത്. വ​രും​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​കൂ​ടു​ത​ൽ​ ​ഇ​ന്ത്യ​ക്കാ​രെ​ ​തി​രി​ച്ച​യ​യ്‌​ക്കു​മെ​ന്നാ​ണ് ​സൂ​ച​ന.