അംഗത്വ വിതരണം

Thursday 06 February 2025 12:43 AM IST

ബാലരാമപുരം: രാഷ്ട്രീയ ജനതാദൾനെയ്യാറ്റിൻകര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച അംഗത്വ വിതരണ ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് മലയിൻകീഴ് ചന്ദ്രൻ നായർ നിർവഹിച്ചു.രാഷ്ട്രീയ ജനതാദൾ പ്രവർത്തക യോഗം മുതിർന്ന നേതാവ് ഡോ.എ.നീലലോഹിതദാസ് ഉദ്ഘാടനം ചെയ്തു.കെ.കെ.ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. പരശുവക്കൽ രാജേന്ദ്രൻ, നെയ്യാറ്റിൻകര രവി,നെല്ലിമൂട് പ്രഭാകരൻ, കോമള ദാസ്,​സദാനന്ദൻ,അഡ്വ. ടൈറ്റസ്, അഡ്വ. സുന്ദരേ ശൻ, അഡ്വ. കുളത്തൂർ വിൻസന്റ്, തിരുപുറം വിൻസെന്റ്, സ്വർണ്ണമ്മ,ജെ. കുഞ്ഞുകൃഷ്ണൻ, ഇരുമ്പിൽ വർഗ്ഗീസ്, മണത്തല രവി, തിരുപുറം ജയകുമാർ, പോങ്ങിൽ മണി, ബിനോ ബൻസിഗർ തുടങ്ങിയവർ പങ്കെടുത്തു.