ലഹരി കേസ്: ഒരാൾ കൂടി അറസ്റ്റിൽ
മട്ടാഞ്ചേരി: ലക്ഷക്കണക്കിന് രൂപ വിലവരുന്ന മയക്കുമരുന്നുമായി യുവതികൾ ഉൾപ്പെടെ അറസ്റ്റിലായ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കേസിലെ കണ്ണിയായ കരുവേലിപ്പടി സ്വദേശി ഇസ്മയിൽ സേഠിനെയാണ് (24) മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആഴ്ച പശ്ചിമ കൊച്ചിയിലെ വിവിധ സ്ഥലങ്ങളിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ, കഞ്ചാവ്, ഹാഷിഷ് ഓയിൽ, ഹൈബ്രിഡ് കഞ്ചാവ് എന്നിവയുമായി ഒരു യുവതി ഉൾപെടെ ആറ് പേർ അറസ്റ്റിലായത്. പിടിയിലായ മയക്കുരുന്ന് വിതരണക്കാരിയായ യുവതിയെ വാഹനത്തിൽ എത്തിച്ചിരുന്നത് ഇസ്മയിൽ സേഠാണെന്ന് പൊലീസ് പറഞ്ഞു. മയക്ക് മരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് ഇയാളുടെ അക്കൗണ്ടിൽ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുള്ളതായും കണ്ടെത്തി. ഡെപ്യൂട്ടി കമ്മിഷ്ണർ അശ്വതി ജിജി, കൺട്രോൾ റും അസി.കമ്മിഷണർ പി.എച്ച് ഇബ്രാഹിം,നാർക്കോട്ടിക്ക് സെൽ അസി.കമ്മിഷണർ കെ.എ അബ്ദുൽ സലാം, മട്ടാഞ്ചേരി പൊലീസ് ഇൻസ്പെക്ടർ കെ.എ ഷിബിൻ,എസ്.ഐ.ജിമ്മി ജോസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അന്വേഷണം.