നാടുകടത്തിയ ഇന്ത്യക്കാരോട് യു.എസ് ക്രൂരത; വിലങ്ങുവച്ച് ചങ്ങലയ്ക്കിട്ടു

Friday 07 February 2025 4:02 AM IST

 പാർലമെന്റിൽ വൻ പ്രതിഷേധം

ന്യൂഡൽഹി: വിലങ്ങും കാലുകളിൽ ചങ്ങലയുമായി 40 മണിക്കൂർ സൈനിക വിമാനത്തിൽ. ഭക്ഷണസമയത്തോ, പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനോ പോലും ചങ്ങല അഴിച്ചില്ല. 104 അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ കൊടുംകുറ്റവാളികളെ പോലെ അമേരിക്ക നാട്ടിലെത്തിച്ചതിന്റെ ഞെട്ടലിലാണ് രാജ്യം. പാർലമെന്റിന്റെ ഇരുസഭകളും പ്രതിഷേധത്തിൽ പ്രക്ഷുബ്ദ്ധമായി. ശേഷിക്കുന്നവർക്ക് മാന്യമായ തിരിച്ചുവരവ് സാദ്ധ്യമാക്കുമെന്ന വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിന്റെ ഉറപ്പും ശാന്തരാക്കിയില്ല.

യു.എസ് സി-11 സൈനിക വിമാനത്തിൽ ബുധനാഴ്ച പഞ്ചാബിലെ അമൃത് സറിലെത്തിയവരാണ് നരകതുല്യ യാതന വെളിപ്പെടുത്തിയത്. ഇതു ശരിവയ്‌ക്കുന്ന വീഡിയോ യു.എസ് സൈന്യവും പുറത്തുവിട്ടു. ജോബ് വിസയ്ക്ക് ലക്ഷങ്ങൾ നൽകി റിക്രൂട്ടിംഗ് ഏജന്റുമാരുടെ ചതിയിൽപ്പെട്ടവരാണ് ഇവരിൽ ഭൂരിപക്ഷവും. യു.എസ് ബോർഡർ പട്രോൾ മേധാവി മൈക്കൽ ബാങ്ക്സ് എക്‌സിൽ പോസ്റ്റു ചെയ്‌ത വീഡിയോയിൽ ചങ്ങലിയിട്ട് വിമാനത്തിൽ കയറ്റുന്നത് വ്യക്തമാണ്. നിയമവിരുദ്ധരായ ഇന്ത്യക്കാരെ തിരിച്ചയയ്‌ക്കുന്നെന്നും ദൈർഘ്യമേറിയ നാടുകടത്തലാണെന്നും ബാങ്ക്സ് പറയുന്നു.

ടെക്‌സാസിൽ നിന്ന് അമൃത് സർ വരെ യാത്രയിലുടനീളം കൈകാലുകൾ ബന്ധിച്ചെന്ന് പഞ്ചാബ് ഹോഷിയാർപൂർ സ്വദേശി ഹർവിന്ദർ സിംഗ് (40) വിവരിച്ചു. ഏജന്റിന് 42 ലക്ഷം രൂപ നൽകിയാണ് ഖത്തർ, ബ്രസീൽ, പെറു, കൊളംബിയ, പനാമ, നിക്കരാഗ്വ, മെക്സിക്കോ വഴി യു.എസിലെത്തിയത്. കുന്നും പുഴയും കടലും കടന്നുള്ള യാത്രയിൽ ഒപ്പമുള്ള ചിലർ മരിച്ചുവീണു. അവരെ അവിടെ ഉപേക്ഷിച്ചു.

മാന്യമായ തിരിച്ചുവരവ്

ഉറപ്പാക്കും: ജയശങ്കർ

യു.എസ് സർക്കാരുമായി സംസാരിച്ച് തിരിച്ചയ്‌ക്കുന്ന ഇന്ത്യക്കാർക്ക് മാന്യമായ യാത്ര ഉറപ്പാക്കുമെന്ന് എസ്. ജയശങ്കർ പാർലമെന്റിൽ പറഞ്ഞു. വിമാനത്തിൽ സ്‌ത്രീകളെയും കുട്ടികളെയും ചങ്ങലയാൽ ബന്ധിച്ചിരുന്നില്ല. എല്ലാവർക്കും ഭക്ഷണവും വെള്ളവും നൽകി. സൈനിക വിമാനത്തിൽ നാടുകടത്തുന്നത് നിലവിലെ രീതിയാണ്. അനധികൃത കുടിയേറ്റത്തിനെതിരെ ശക്തമായ നടപടി വേണം. ഇല്ലെങ്കിൽ അനുബന്ധ കുറ്റകൃത്യങ്ങളിലേക്ക് വഴിതെളിക്കും.

കൊണ്ടുവരാൻ വിമാനം

അയയ്‌ക്കാത്തതെന്ത്

ഇന്ത്യ വിമാനമയച്ച് മാന്യമായ തിരിച്ചുവരവ് ഉറപ്പാക്കാത്തതെന്തെന്ന് പാർലമെന്റിൽ പ്രതിപക്ഷം ചോദിച്ചു. ബഹളത്തിൽ രണ്ടുതവണ നിറുത്തിവച്ച ലോക്‌സഭയിൽ എസ്.ജയശങ്കർ വിശദീകരണം നൽകിയെങ്കിലും പ്രതിപക്ഷം തൃപ്‌തരായില്ല. തുടർന്ന് സഭ പിരിഞ്ഞു. രാജ്യസഭയിൽ ജോൺബ്രിട്ടാസ്, പി. സന്തോഷ്‌കുമാർ എന്നിവരുടെ നേതൃത്വത്തിൽ ആശങ്കകൾ ഉന്നയിച്ചു. പ്രതിപക്ഷം വാക്കൗട്ട് നടത്തി പുറത്ത് പ്രതിഷേധിച്ചു. രാഹുൽ, പ്രിയങ്ക, അഖിലേഷ് യാദവ് എന്നിവരുടെ നേതൃത്വത്തിൽ 'തടവുകാരല്ല, മനുഷ്യരാണ്' എന്നെഴുതിയ പ്ലക്കാർഡുമേന്തിയായിരുന്നു പ്രതിഷേധം.

യു.​എ​സ് ​നാ​ടു​ക​ട​ത്തി​യ​ത് 15,668​ ​ഇ​ന്ത്യ​ക്കാ​രെ

രേ​ഖ​ക​ളി​ല്ലാ​ത്ത​തി​ന് ​യു.​എ​സി​ൽ​ ​നി​ന്ന് 2009​ ​മു​ത​ൽ​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​വ​രെ​ ​നാ​ടു​ക​ട​ത്തി​യ​ത് 15,668​ ​ഇ​ന്ത്യ​ക്കാ​രെ​യെ​ന്ന് ​ഇ​മി​ഗ്രേ​ഷ​ൻ​ ​ബ്യൂ​റോ​യു​ടെ​ ​ക​ണ​ക്കു​ക​ൾ​ ​ഉ​ദ്ധ​രി​ച്ച് ​കേ​ന്ദ്ര​ ​മ​ന്ത്രി​ ​എ​സ്.​ ​ജ​യ​ശ​ങ്ക​ർ​ ​പാ​ർ​ല​മെ​ന്റി​ൽ​ ​പ​റ​ഞ്ഞു.​ ​ആ​ഭ്യ​ന്ത​ര​ ​സു​ര​ക്ഷാ​ ​വ​കു​പ്പി​ന്റെ​ ​ക​ണ​ക്കു​ക​ൾ​ ​പ്ര​കാ​രം​ 2019​ൽ​ 2042,​ 2020​ൽ​ 1889,​ 2024​ൽ​ 1368,​ 2018​ൽ​ 1180​ ​എ​ന്നി​ങ്ങ​നെ​ ​ഇ​ന്ത്യ​ക്കാ​രെ​ ​നാ​ടു​ക​ട​ത്തി​യി​ട്ടു​ണ്ട്. ഇ​ന്ത്യ​ ​നി​യ​മ​വി​രു​ദ്ധ​ ​കു​ടി​യേ​റ്റ​ത്തെ​ ​പ്രോ​ത്‌​സാ​ഹി​പ്പി​ക്കി​ല്ല.​ ​നി​യ​മ​വി​രു​ദ്ധ​മാ​യി​ ​താ​മ​സി​ക്കു​ന്ന​വ​രെ​ ​തി​രി​കെ​ ​കൊ​ണ്ടു​വ​രേ​ണ്ട​ത് ​എ​ല്ലാ​ ​രാ​ഷ്ട്ര​ങ്ങ​ളു​ടെ​യും​ ​ക​ട​മ​യാ​ണ്.​ ​നി​യ​മാ​നു​സൃ​ത​ ​യാ​ത്ര​ക്കാ​ർ​ക്ക് ​വി​സ​ ​ന​ട​പ​ടി​ക​ൾ​ ​ല​ഘൂ​ക​രി​ക്കും.​ ​അ​ന​ധി​കൃ​ത​ ​കു​ടി​യേ​റ്റ​ത്തി​നെ​തി​രെ​ ​ക​ർ​ശ​ന​ ​ന​ട​പ​ടി​ ​വേ​ണം.​ ​ഇ​ട​നി​ല​ക്കാ​രാ​യ​ ​ഏ​ജ​ന്റു​മാ​ർ​ക്കെ​തി​രെ​ ​നി​യ​മ​ ​ന​ട​പ​ടി​ ​ഉ​റ​പ്പാ​ക്കും. സൈ​നി​ക​ ​വി​മാ​നം​ ​ഉ​പ​യോ​ഗി​ച്ച് ​നാ​ടു​ക​ട​ത്തു​ന്ന​ത് ​യു.​പി.​എ​ ​ഭ​രി​ച്ച​ 2012​ ​മു​ത​ലു​ള്ള​ ​ന​ട​പ​ടി​ക്ര​മ​മാ​ണ്.​ ​സൈ​നി​ക​ ​വി​മാ​ന​മാ​യാ​ലും​ ​സ്ത്രീ​ക​ളെ​യും​ ​കു​ട്ടി​ക​ളെ​യും​ ​ബന്ദി​ക​ളാ​ക്കാ​റി​ല്ല.​ ​ഭ​ക്ഷ​ണ​വും​ ​മെ​ഡി​ക്ക​ൽ​ ​പ​രി​ച​ര​ണ​വും​ ​ന​ൽ​കും.