നവകേരളത്തിനുള്ള ബഡ്ജറ്രെന്ന്
Saturday 08 February 2025 2:13 AM IST
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സമഗ്ര വികസനം സാദ്ധ്യമാക്കുന്ന ബഡ്ജറ്റാണ് ധനമന്ത്രി കെ.എൻ.ബാലഗോപാൽ അവതരിപ്പിച്ചതെന്ന് കേരള ഗവ. നഴ്സസ് അസോസിയേഷൻ (കെ.ജി.എൻ.എ). ആരോഗ്യമേഖലയ്ക്ക് മുന്തിയ പരിഗണനയാണ് ഇത്തവണയും നൽകിയിട്ടുള്ളത്. ജീവനക്കാരുടെ ക്ഷാമബത്ത ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ നൽകുന്നതിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്ന് സർക്കാർ തെളിയിച്ചെന്നും ജനറൽ സെക്രട്ടറി ടി.സുബ്രഹ്മണ്യൻ പറഞ്ഞു.