നാദം അനന്തപുരി ഇന്റർനാഷണൽ ക്ലാസിക്കൽ ഡാൻസ് ഫെസ്റ്റിവലിൽ വിഷ്ണു പ്രസാദ് ഭരതനാട്യം അവതരിപ്പിച്ചു
Tuesday 27 August 2019 3:44 PM IST
നാദം അനന്തപുരി ഇന്റർനാഷണൽ ക്ലാസിക്കൽ ഡാൻസ് ഫെസ്റ്റിവലിൽ വിഷ്ണു പ്രസാദ് ഭരതനാട്യം അവതരിപ്പിച്ചു.
ആലപ്പുഴയിലെ തുറവൂർ ഗ്രാമത്തിൽ ജനിച്ച വിഷ്ണു പ്രസാദ് തിരുവന്തപുരത്ത് ഫാർമസ്യൂട്ടിക്കൽ സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. ഗുരു അപർണ മുരളിയുടെ കീഴിൽ നൃത്തം അഭ്യസിക്കുന്നു വിഷ്ണു എട്ടുവർഷത്തോളം ഗിരിജ ചന്ദ്രന്റെ ശിക്ഷണത്തിലാണ് നിർത്താഭ്യാസം ആരംഭിച്ചത്.
നൃത്തത്തിൽ ഗവേഷണം നടത്തണമെന്നും സാധാരണക്കാരായ കുട്ടികൾക്കായി നൃത്തപരിശീലനം നടത്തണമെന്നുമാണ് ആഗ്രഹം. കേരളത്തിനകത്തും പുറത്തും നിരവധി വേദികളിൽ വിഷ്ണു ഭരതനാട്യം അവതരിപ്പിച്ചിട്ടുണ്ട്. ദൂരദർശനിൽ ബി ഗ്രേഡ് ആർട്ടിസ്റ്റാണ്.