നാഥനും വീണ് ആം ആദ്മി, ദില്ലിക്ക് താമരച്ചന്തം; ഡൽഹിയിൽ ബി.ജെ.പി തിരിച്ചുവരവ് 27 വർഷത്തിന് ശേഷം

Sunday 09 February 2025 4:37 AM IST

 കേജ്‌രിവാളും സിസോദിയയും തോറ്റു

 ആശ്വാസമായി അതിഷിയുടെ ജയം

 കോൺഗ്രസിന് പൂജ്യത്തിൽ ഹാട്രിക്

ന്യൂ​ഡ​ൽ​ഹി​:​ 27​ ​വ​ർ​ഷ​ത്തി​നു​ശേ​ഷം​ ​ഡ​ൽ​ഹി​യി​ൽ​ ​ബി.​ജെ.​പി​യു​ടെ​ ​മാ​സ് ​കം​ ​ബാ​ക്ക്.​ ​രാ​ജ്യ​ ​ത​ല​സ്ഥാ​ന​ത്തും​ ​ഇ​നി​ ​മോ​ദി​പ്ര​ഭ​യി​ൽ"​ഡ​ബി​ൾ​ ​എ​ൻ​ജി​ൻ​"​ ​സ​ർ​ക്കാ​ർ. ഭ​ര​ണ​വി​രു​ദ്ധ​ ​ത​രം​ഗം​ ​ആ​ഞ്ഞ​ടി​ച്ച​തോ​ടെ​ ​നി​യ​മ​സ​ഭ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ആം​ ​ആ​ദ്മി​ ​പാ​ർ​ട്ടി​ ​ത​റ​പ​റ്റി.​ ​ആം​ ​ആ​ദ്മി​ ​നേ​താ​വ് ​അ​ര​വി​ന്ദ് ​കേ​ജ്‌​രി​വാ​ളി​നെ​ ​വീ​ഴ്‌​ത്തി​യു​ള്ള​ ​വി​ജ​യം​ ​ബി.​ജെ.​പി​ക്ക് ​ഇ​ര​ട്ടി​മ​ധു​ര​മാ​യി. 70​ ​നി​യ​മ​സ​ഭ​ ​സീ​റ്റു​ക​ളി​ൽ​ 48​ ​ഇ​ട​ത്തും​ ​ബി.​ജെ.​പി​ ​ക​ത്തി​ക്ക​യ​റി.​ 2020​ൽ​ ​ബി.​ജെ.​പി​ക്ക് ​കി​ട്ടി​യ​ത് ​എ​ട്ട് ​സീ​റ്റ് ​മാ​ത്രം.​ ​അ​ന്ന് 62​ ​സീ​റ്റ് ​നേ​ടി​യ​ ​ആ​പ്പി​നെ​ ​ബി.​ജെ.​പി​ 22​ ​സീ​റ്റി​ൽ​ ​ത​ള​ച്ചു.​ ​ഒ​രു​കാ​ല​ത്ത് ​ത​ല​സ്ഥാ​നം​ ​അ​ട​ക്കി​വാ​ണി​രു​ന്ന​ ​കോ​ൺ​ഗ്ര​സ് ​തു​ട​ർ​ച്ച​യാ​യി​ ​മൂ​ന്നാ​മ​തും​ ​പൂ​ജ്യ​ത്തി​ലൊ​തു​ങ്ങി.​ ​സി.​പി.​എം,​ ​സി.​പി.​ഐ പാ​ർ​ട്ടി​ക​ളു​ടെ​ ​വോ​ട്ടു​ശ​ത​മാ​നം​ ​'​നോ​ട്ട​"​യ്ക്കും​ ​താ​ഴെ. മ​ന്ത്രി​സ​ഭാ​രൂ​പീ​ക​ര​ണ​ ​നീ​ക്ക​ങ്ങ​ൾ​ ​ബി.​ജെ.​പി​ ​ഊ​ർ​ജ്ജി​ത​മാ​ക്കി.​ ​കേ​ജ്‌​രി​വാ​ളി​നെ​ ​മ​ല​ർ​ത്തി​യ​ടി​ച്ച​ ​പ​ർ​വേ​ഷ് ​സാ​ഹി​ബ് ​സിം​ഗ് ​വെ​ർ​മ​യെ​ ​മു​ഖ്യ​മ​ന്ത്രി​യാ​ക്കാ​നാ​ണ് ​സാ​ദ്ധ്യ​ത.​ ​ക​പി​ൽ​ ​മി​ശ്ര,​ ​മ​ൻ​ജീ​ന്ദ​ർ​ ​സിം​ഗ് ​സി​ർ​സ,​ ​സ​തീ​ഷ് ​ഉ​പാ​ദ്ധ്യാ​യ​ ​എ​ന്നി​വ​രും​ ​പ​രി​ഗ​ണ​ന​യി​ലു​ണ്ട്. അ​തേ​സ​മ​യം,​​​ ​കേ​ജ്‌​രി​വാ​ളി​ന്റെ​ ​പ​രാ​ജ​യം​ ​ആം​ ​ആ​ദ്മി​യെ​ ​ഞെ​ട്ടി​ച്ചു.​ ​അ​ഴി​മ​തി​ ​വി​രു​ദ്ധ​ ​നാ​യ​ക​നാ​യി​ ​രം​ഗ​പ്ര​വേ​ശം​ ​ചെ​യ്‌​ത​ ​കേ​ജ്‌​രി​വാ​ൾ,​​​ ​അ​ഴി​മ​തി​ക്കാ​ര​നെ​ന്ന​ ​പേ​രു​ദോ​ഷ​വു​മാ​യാ​ണ് ​പു​റ​ത്തു​പോ​കു​ന്ന​ത്.​ ​അ​ഗ്നി​ശു​ദ്ധി​ ​വ​രു​ത്തി​ ​തി​രി​ച്ചു​വ​രു​മെ​ന്ന​ ​വാ​ക്ക് ​ജ​നം​ ​ചെ​വി​ക്കൊ​ണ്ടി​ല്ല.​ ​ന്യൂ​ഡ​ൽ​ഹി​ ​സീ​റ്റി​ൽ​ 4,​​089​ ​വോ​ട്ടു​ക​ൾ​ക്കാ​ണ് ​കേ​ജ്‌​രി​വാ​ളി​ന്റെ​ ​തോ​ൽ​വി.​ ​ക​ൽ​ക്കാ​ജി​ ​മ​ണ്ഡ​ല​ത്തി​ൽ​ ​മു​ഖ്യ​മ​ന്ത്രി​ ​അ​തി​ഷി​ ​ജ​യി​ച്ച​ത് ​മാ​ത്ര​മാ​ണ് ​ ഏകആ​ശ്വാ​സം.

തോറ്റ പ്രമുഖർ

1. അരവിന്ദ് കേജ‌്‌രിവാൾ

2. മനീഷ് സിസോദിയ (മുൻ ഉപമുഖ്യമന്ത്രി)​

3. സൗരഭ് ഭരദ്വാജ് (ആരോഗ്യമന്ത്രി)​

 വോട്ടു ശതമാനം

 ആംആദ്മി

 2020ൽ- 53.7%

 2025ൽ- 43.55%

ബി.ജെ.പി

2020ൽ- 38.51%

 2025ൽ- 45.89%

 കോൺഗ്രസ്

2020ൽ- 4.26%

2025ൽ- 6.35%

(അന്തിമകണക്കിൽ മാറ്റം വന്നേക്കാം)​

കുറിക്കുകൊണ്ട ബി.ജെ.പി തന്ത്രം

1 മദ്ധ്യവർഗ - സ്ത്രീ വോട്ട‌ർമാരുടെ വിശ്വാസം നേടാനായി

2 ചേരിയിൽ താമസിക്കുന്നവർക്ക് വീട്,​ സൗജന്യ വൈദ്യുതി,​ വെള്ളം തുടങ്ങിയ വാഗ്ദാനങ്ങൾ

3 12 ലക്ഷം വരെ വാർഷിക വരുമാനമുള്ളവരെ ആദായനികുതി പരിധിയിൽ നിന്ന് ഒഴിവാക്കിയ ബഡ്ജറ്റ് പ്രഖ്യാപനം

4 ഭൂരിപക്ഷ വോട്ടുകൾ ധ്രുവീകരിക്കുന്നതിൽ വിജയം

5 സ്ത്രീകൾക്ക് മാസം 2500 രൂപ,​ 500 രൂപയ്‌ക്ക് ഗ്യാസ് സിലിണ്ടർ തുടങ്ങിയ വാഗ്ദാനങ്ങൾ

ആം ആദ്മിക്ക് അടി തെറ്റിയത്?​

1 അഴിമതി വിരുദ്ധ പോരാളിയായി നിലകൊണ്ട കേജ്‌രിവാളിന്റെ പ്രതിച്ഛായ തകർത്ത മദ്യനയ അഴിമതി

2 ഔദ്യോഗിക വസതി 33 കോടി മുടക്കി നവീകരിച്ചത് സാധാരണക്കാരനെന്ന ഇമേജ് തകർത്തു

3 അതിരൂക്ഷ അന്തരീക്ഷ മലിനീകരണത്തിനെതിരെ ശക്തമായ നടപടിയെടുക്കാനായില്ല

4 ഹരിയാനക്കാർ വെള്ളത്തിൽ വിഷം കലക്കിയെന്ന കേജ്‌രിവാളിന്റെ പരാമർശം

5 അടിസ്ഥാന സൗകര്യ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചില്ല,​ ജനം മാലിന്യത്താൽ പൊറുതിമുട്ടി

''ജനവിധി അംഗീകരിക്കുന്നു. ക്രിയാത്മക പ്രതിപക്ഷമാകും. വാഗ്ദാനങ്ങൾ ബി.ജെ.പി പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നു

- ആംആദ്മി നേതാവ് കേജ്‌രിവാൾ

ബി.ജെ.പിക്ക് ഉജ്ജ്വല വിജയം നൽകിയതിന് ഡൽഹിയിലെ സഹോദരങ്ങൾക്ക് നന്ദി. വികസനവും സദ്ഭരണവും വിജയിക്കും

- പ്രധാനമന്ത്രി നരേന്ദ്രമോദി