പർവേഷിനോ സാദ്ധ്യത?

Sunday 09 February 2025 1:51 AM IST

കേജ്‌രിവാളിനെ വീഴ്‌ത്തിയ പർവേഷ് സാഹിബ് സിംഗ് വെർമയുടെ പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് സജീവ പരിഗണനയിലുള്ളത്

 ഡൽഹിയിൽ ഏറെ സ്വാധീനമുള്ള രാഷ്ട്രീയ കുടുംബത്തിലെ അംഗം

 മുൻ മുഖ്യമന്ത്രി സാഹിബ് സിംഗ് വെ‌ർമയുടെ മകൻ

 2013ൽ എം.എൽ.എ. 2014ൽ വെസ്റ്റ് ഡൽഹി ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് വിജയം. 2019ൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു

 2024ൽ ലോക്‌സഭയിലേക്ക് മത്സരിച്ചില്ല

 മുതിർന്ന ബി.ജെ.പി നേതാവും ഡൽഹി നിയമസഭാ പ്രതിപക്ഷ നേതാവുമായ വിജേന്ദർ ഗുപ്‌ത, ബി.ജെ.പി ഡൽഹി ഘടകം അദ്ധ്യക്ഷൻ വിരേന്ദ്ര സച്ച്ദേവ, മുതിർന്ന നേതാവ് കപിൽ മിശ്ര, പാർട്ടിയുടെ ദേശീയ സെക്രട്ടറി മൻജീന്ദർ സിംഗ് സിർസ, പാർട്ടി ഡൽഹി ഘടകം മുൻ അദ്ധ്യക്ഷൻ സതീഷ് ഉപാദ്ധ്യായ എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്

 വനിതാ മുഖ്യമന്ത്രി വേണമെന്ന് നേതൃത്വം തീരുമാനിച്ചാൽ മുൻ കേന്ദ്രമന്ത്രി സുഷമാ സ്വരാജിന്റെ മകളും ലോക്‌സഭാ എം.പിയുമായ ബാൻസുരി സ്വരാജിനെ പരിഗണിച്ചേക്കും