അപകടത്തിൽ മരിച്ചവരുടെ സംസ്കാരം നടത്തി
Monday 10 February 2025 2:07 AM IST
ഇളമണ്ണൂർ : കൊട്ടാരക്ക സദാനന്ദപുരത്ത് ആംബുലൻസും മിനിലോറിയും ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ച തമ്പിയുടെയും ഭാര്യ ശ്യാമളയുടെയും മകൾ ബിന്ദുവിന്റെയും സംസ്കാരം ഇന്നലെ ഉച്ചയ്ക്ക് 2 മണിക്ക് ശേഷം ഇളമണ്ണൂർ ആഞ്ഞിലിമൂട്ടിൽ വീട്ടിൽ നടന്നു .അച്ഛനും അമ്മയ്ക്കും സഹോദരിക്കുമായി മകൻ ബിനീഷാണ് സംസ്‌കാര കർമ്മങ്ങൾ നിർവഹിച്ചത്.ഹൃദ്രോഗിയായ തമ്പിയുടെ ചികിത്സയ്ക്ക് വേണ്ടിയാണ് തമ്പിയും ഭാര്യയും മകളും തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് യാത്ര തിരിച്ചത് . അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്ന ബിന്ദു വ്യഴാഴ്ച രാത്രി ഒരു മണിയോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത് .