അന്ധവിശ്വാസത്തെ തിരിച്ചെത്തിക്കുന്നു
Sunday 09 February 2025 12:28 AM IST
തൃശൂർ: അന്ധവിശ്വാസവും അയിത്ത അനാചാരങ്ങളും ജാതിവ്യവസ്ഥകളും തിരിച്ചുകൊണ്ടുവരാൻ ഒരു കൂട്ടർ ശ്രമിക്കുകയാണെന്ന് മന്ത്രി കെ.രാജൻ. കേരള ശാസ്ത്ര കോൺഗ്രസിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാസ്ത്രം തൃണവത്കരിക്കപ്പെടുകയും അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന കാലഘട്ടമാണിത്. എന്നാൽ സാമൂഹ്യ അവസ്ഥയെ മാറ്റിക്കൊണ്ട് ശാസ്ത്രം അതിവേഗം വളർന്നുകഴിഞ്ഞു. അത് അനസ്യൂതം വളരുമെന്നും മന്ത്രി പറഞ്ഞു. ശാസ്ത്ര കോൺഗ്രസിലെ പ്രബന്ധങ്ങളുടെ സംഗ്രഹ രൂപം മന്ത്രി പ്രകാശനം ചെയ്തു. മികച്ച ശാസ്ത്രജ്ഞക്കുള്ള പുരസ്‌കാരത്തിനു ജവഹർ ലാൽ നെഹ്‌റു ബൊട്ടാണിക്കൽ ഗാർഡനിലെ ഡോ. സുജ അർഹയായി. ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ മികച്ച പ്രബന്ധങ്ങൾ അവതരിപ്പിച്ച വിദ്യാർത്ഥികളെ ആദരിച്ചു.