ഇന്ത്യയെ ആഗോള എന്റർടെയ്ൻമെന്റ് ഹബാക്കും
Sunday 09 February 2025 12:59 AM IST
ന്യൂഡൽഹി: ഇന്ത്യയെ ഗ്ലോബൽ എന്റർടെയ്ൻമെന്റ് ഹബാക്കി മാറ്റുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുത്ത് നിരവധി താരങ്ങൾ. വെള്ളിയാഴ്ച നടന്ന ലോക ഓഡിയോ വിഷ്വൽ എന്റർടെയ്ൻമെന്റ് (WAVES) സംഗമത്തിൽ വീഡിയോ കോൺഫറൻസ് വഴിയായിരുന്നു പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച. ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചൻ,ഷാരൂഖ് ഖാൻ, മലയാളത്തിൽ നിന്ന് മോഹൻലാൽ ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തു. ഇന്ത്യയെ ആഗോള എന്റർടെയ്ൻമെന്റ് ഹബാക്കി മാറ്റുന്നതിന് താരങ്ങളിൽ നിന്ന് അഭിപ്രായങ്ങൾ സ്വരൂപിക്കലായിരുന്നു യോഗത്തിന്റെ ലക്ഷ്യം. വ്യവസായ രംഗത്തു നിന്ന് റിലയൻസ് മേധാവി മുകേഷ് അംബാനി,മൈക്രോസോഫ്റ്റ് സി.ഇ.ഒ. സത്യ നഡെല്ല,മഹീന്ദ്ര ആൻഡ് മഹീന്ദ്ര മേധാവി ആനന്ദ് മഹീന്ദ്ര എന്നിവരും യോഗത്തിൽ പങ്കെടുത്തിരുന്നു.