ചൂട് കാലത്ത് നിങ്ങളെ പറ്റിക്കാൻ അവർ ഇറങ്ങിയിട്ടുണ്ട്, കാശ് ചോരാതിരിക്കാൻ രണ്ട് വിരൽ നിയമം ഉപയോഗിക്കാം

Sunday 09 February 2025 2:37 PM IST

കഠിനമായ ചൂടിൽ വെന്തുരുകുകയാണ് കേരളമിപ്പോൾ. പകൽ സമയങ്ങളിൽ പുറത്തിറങ്ങാൻ പോലും പറ്റാത്ത സ്ഥിതി. ചൂട് അധികരിച്ചതോടെ പഴവർഗങ്ങളിലാണ് കൂടുതൽ പേരും ആശ്രയിക്കുന്നത്. ഇക്കൂട്ടത്തിൽ തണ്ണിമത്തനാണ് ഏറ്റവും ഡിമാൻഡ്.

എന്നാൽ തണ്ണിമത്തൻ വാങ്ങുമ്പോൾ കൃത്യമായി നോക്കി വാങ്ങാനറിയില്ലെങ്കിൽ കബളിപ്പിക്കപ്പെടും. വീട്ടിൽ കൊണ്ടുപോയി മുറിച്ചുനോക്കുമ്പോഴായിരിക്കും പഴുക്കാത്തതും മധുരമില്ലാത്തതുമാണെന്ന് മനസിലാക്കുന്നത്. അതിനാൽ തന്നെ നല്ല തണ്ണിമത്തൻ നോക്കി വാങ്ങാൻ രണ്ടുവിരൽ നിയമം ഉപയോഗിക്കാം.

വലിയ രണ്ട് വിരലുകൾ തണ്ണിമത്തന്റെ രണ്ട് മഞ്ഞവരകൾക്ക് നടുവിലായി വയ്ക്കണം. രണ്ട് വിരലുകൾ കൊള്ളുന്ന സ്ഥലം മഞ്ഞവരകൾക്ക് നടുവിലായി ഉണ്ടെങ്കിൽ തണ്ണിമത്തൻ പാകമായതാണെന്ന് ഉറപ്പിക്കാം.

വിളഞ്ഞ തണ്ണിമത്തൻ കണ്ടുപിടിക്കാനുള്ള മറ്റ് ചില മാർഗങ്ങളും മനസിലാക്കാം:

  • നീളമുള്ളതിനേക്കാൾ ഉരുണ്ട തണ്ണിമത്തനാണ് ഏറ്റവും മധുരമുള്ളത്. ഇതിൽ വെള്ളത്തിന്റെ അളവ് കുറവായിരിക്കും.
  • ഇരുണ്ട നിറത്തിൽ മഞ്ഞ വരയുള്ള തണ്ണിമത്തനാണ് ഇളംപച്ച നിറത്തിൽ വെള്ള വരയുള്ളതിനേക്കാൾ മധുരം.
  • ചിലന്തിവല പോലെ പാടുകൾ കൂടുതൽ ഉള്ളതിൽ മധുരവും കൂടുതലായിരിക്കും.
  • പുറം നല്ല തിളക്കമുള്ളത് പാകമായതായിരിക്കില്ല.

തണ്ണിമത്തനിലെ മായം എങ്ങനെ എളുപ്പത്തിൽ കണ്ടെത്താം?

  • തണ്ണിമത്തൻ മുറിച്ചതിനുശേഷം ഒരു പഞ്ഞി ഉപയോഗിച്ച് അതിന്റെ ചുവന്ന ഭാഗത്തിൽ ഉരച്ചുനോക്കാം. പഞ്ഞിയിൽ നിറം മാറ്റം ഉണ്ടാവുന്നെങ്കിൽ മായം കലർന്നതായി ഉറപ്പിക്കാം.

ഇനിമുതൽ കടയിലെത്തിയാൽ ഈ അടയാളങ്ങൾ നോക്കി തണ്ണിമത്തൻ വാങ്ങുകയാണെങ്കിൽ കബളിപ്പിക്കപ്പെടുകയില്ല. കയ്യിലെ പണം ചോർന്നുപോവുകയുമില്ല.