ഫ്രാൻസ്- യു.എസ് സന്ദർശനം: മോദി ഇന്ന് പുറപ്പെടും

Monday 10 February 2025 12:52 AM IST

ന്യൂഡൽഹി: ഫ്രാൻസ് - യു.എസ് സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പുറപ്പെടും. വൈകിട്ട് പാരീസിൽ എത്തുന്ന മോദി പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഒരുക്കുന്ന അത്താഴവിരുന്നിൽ പങ്കെടുക്കും. നാളെ എ.ഐ ഉച്ചകോടിയിൽ പങ്കെടുക്കും. മാക്രോണുമായും വ്യവസായ പ്രമുഖരുമായും കൂടിക്കാഴ്ച നടത്തും. റാഫേൽ യുദ്ധവിമാനം, സ്‌കോർപിയോൺ അന്തർവാഹിനി ഇടപാടുകൾ ചർച്ചയുടെ ഭാഗമാകും. സുപ്രധാന പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നുണ്ട്. 12ന് രാവിലെ ഇരു നേതാക്കളും തെക്കൻ ഫ്രാൻസിലെ മാർസെയിലേക്ക് തിരിക്കും. അവിടെ പുതിയ ഇന്ത്യൻ കോൺസുലേറ്റ് ഉദ്ഘാടനം ചെയ്യും. പ്രശസ്‌തമായ മാർസെയിൽ യുദ്ധസ്‌മാരകവും മോദി സന്ദർശിക്കും. ഒന്നാം ലോകമഹായുദ്ധത്തിൽ രക്തസാക്ഷിത്വം വഹിച്ച ഇന്ത്യക്കാർക്ക് ആദരം അർപ്പിക്കും. ഇന്ത്യ പങ്കാളിയായ, അന്താരാഷ്ട്ര തെർമോ ന്യൂക്ലിയർ പരീക്ഷണ റിയാക്‌ടറും മോദി സന്ദർശിക്കും. 12,13 തീയതികളിൽ യു.എസ് സന്ദർശിക്കുന്ന മോദി ഡൊണാൾ‌ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും.

ട്രം​പ് ​-​ ​മോ​ദി​ ​കൂ​ടി​ക്കാ​ഴ്ച: ഐ.​എം.​ഇ.​സി​ ​ച​ർ​ച്ച​യാ​കും

ന്യൂ​ഡ​ൽ​ഹി​:​ ​ഇ​ന്ത്യ​യു​ടെ​ ​സാ​മ്പ​ത്തി​ക​ ​രം​ഗ​ത്തു​ ​വ​ലി​യ​ ​മാ​റ്റ​ങ്ങ​ൾ​ക്കു​ ​വ​ഴി​യൊ​രു​ക്കു​ന്ന​ ​ഇ​ന്ത്യ​-​മി​ഡി​ൽ​ ​ഈ​സ്റ്റ്-​ ​യൂ​റോ​പ്പ് ​സാ​മ്പ​ത്തി​ക​ ​ഇ​ട​നാ​ഴി​ ​(​ഐ.​എം.​ഇ.​സി​)​ ​പ​ദ്ധ​തി​യി​ൽ​ ​നി​ർ​ണാ​യ​ക​ ​തീ​രു​മാ​ന​ങ്ങ​ൾ​ ​ഉ​ട​നു​ണ്ടാ​കു​മെ​ന്ന് ​സൂ​ച​ന.​ ​ന​രേ​ന്ദ്ര​ ​മോ​ദി​യും​ ​യു.​എ​സ് ​പ്ര​സി​ഡ​ന്റ് ​ഡൊ​ണാ​ൾ​ഡ് ​ട്രം​പും​ ​ത​മ്മി​ൽ​ 12,13​ ​തീ​യ​തി​ക​ളി​ൽ​ ​യു.​എ​സി​ൽ​ ​വ​ച്ച് ​ന​ട​ക്കാ​നി​രി​ക്കു​ന്ന​ ​കൂ​ടി​ക്കാ​ഴ്ച്ച​യി​ലാ​യി​രി​ക്കും​ ​പ​ദ്ധ​തി​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​നി​ർ​ണാ​യ​ക​ ​ച​ർ​ച്ച​ക​ൾ​ ​ന​ട​ക്കു​ക.​ ​അ​ദാ​നി​ ​ഗ്രൂ​പ്പാ​ണ് ​ഐ.​എം.​ഇ​സി​ ​പ​ദ്ധ​തി​യു​ടെ​ ​പ്ര​ധാ​ന​ ​പ​ങ്കാ​ളി.​ ​ഇ​തു​ൾ​പ്പെ​ടെ​ ​ഇ​രു​രാ​ജ്യ​ങ്ങ​ളും​ ​ത​മ്മി​ലു​ള്ള​ ​പ്ര​തി​രോ​ധ​ ​സ​ഹ​ക​ര​ണം,​ ​സാ​മ്പ​ത്തി​ക​ ​സ​ഹ​ക​ര​ണം,​കു​ടി​യേ​റ്റം​ ​എ​ന്നീ​ ​വി​ഷ​യ​ങ്ങ​ളി​ലും​ ​ട്രം​പ്-​മോ​ദി​ ​ച​ർ​ച്ച​ ​ന​ട​ന്നേ​ക്കും.​ ​അ​ന​ധി​കൃ​ത​ ​ഇ​ന്ത്യ​ൻ​ ​കു​ടി​യേ​റ്റ​ക്കാ​രെ​ ​തി​രി​ച്ച​യ​യ്‌​ക്കു​ന്ന​ ​വി​ഷ​യ​ത്തി​ൽ​ ​ട്രം​പി​ന്റെ​ ​പ്ര​തി​ക​ര​ണം​ ​നി​ർ​ണാ​യ​ക​മാ​കും.​ ​വ്യാ​പാ​രം,​പ്ര​തി​രോ​ധം,​ ​ഇ​ന്തോ​-​പ​സ​ഫി​ക് ​മേ​ഖ​ല​ക​ളി​ലെ​ ​സ​ഹ​ക​ര​ണം​ ​വ​ർ​ദ്ധി​പ്പി​ക്കാ​നു​ള്ള​ ​ച​ർ​ച്ച​ക​ളു​ണ്ടാ​കും.