ഡൽഹിയിൽ മുഖ്യമന്ത്രി ആകാനൊരുങ്ങി പർവേഷ്

Monday 10 February 2025 12:54 AM IST

ന്യൂഡൽഹി : 27 വർഷത്തിന് ശേഷം ബി.ജെ.പി ഡൽഹിയുടെ അധികാരം ഏറ്റെടുക്കുമ്പോൾ മുഖ്യമന്ത്രി ആരാകുമെന്നതിൽ സസ്‌പെൻസ് തുടരുന്നു. ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദയുമായി കൂടിക്കാഴ്ച നടത്തി. മുതിർന്ന നേതാക്കളുമായും ആശയവിനിമയം തുടരുന്നു.

ശനിയാഴ്ച രാത്രി പ്രധാനമന്ത്രി നരേന്ദ്രമാദിയും അമിത് ഷായും പാർട്ടി ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷും ചർച്ച നടത്തിയിരുന്നു. നാലു ദിവസത്തെ വിദേശഹസന്ദർശനത്തിന് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പുറപ്പെടും. അദ്ദേഹം തിരിച്ചുവന്ന ശേഷമാകും സത്യപ്രതിജ്ഞ. ഫ്രാൻസ് - യു.എസ് സന്ദർശനം 13 വരെയാണ്. ശനിയാഴ്ചയോ ഞായറാഴ്ചയോ സത്യപ്രതിജ്ഞയുണ്ടാകുമെന്നാണ് സൂചനകൾ.ധൃതി വേണ്ടെന്ന നിലപാടിലാണ് ബി.ജെ.പി നേതൃത്വം. ആദ്യ കാബിനറ്റിൽ തന്നെ ആം ആദ്മി സർക്കാരിന്റെ അഴിമതികൾ പരിശോധിക്കാൻ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് ഉത്തരവിടും.

പർവേഷിന്

മുൻതൂക്കം

കേജ്‌രിവാളിനെ വീഴ്‌ത്തിയ പർവേഷ് സാഹിബ് സിംഗ് വെർമയുടെ പേരാണ് മുഖ്യമന്ത്രി പദത്തിലേക്ക് കൂടുതലായി കേൾക്കുന്നത്. മുതിർന്ന ബി.ജെ.പി നേതാവ് വിജേന്ദർ ഗുപ്‌ത, ആശിഷ് സൂദ്, ലോക്‌സഭാ എം.പിമാരായ മനോജ് തിവാരി, ഹർഷ് മൽഹോത്ര, പാർട്ടി ഡൽഹി ഘടകത്തിന്റെ മുൻ അദ്ധ്യക്ഷൻ സതീഷ് ഉപാദ്ധ്യായ, ഡൽഹി കലാപത്തിൽ പ്രകോപന പ്രസംഗം നടത്തി വിവാദത്തിലായ കപിൽ മിശ്ര, സിഖ് മതവിശ്വാസിയും പാർട്ടിയുടെ ദേശീയ സെക്രട്ടറിയുമായ മൻജീന്ദർ സിംഗ് സിർസ എന്നിവരുടെ പേരുകളും നേതൃത്വത്തിന് മുന്നിലുണ്ട്. വനിതാ മുഖ്യമന്ത്രി വേണമെന്ന് നേതൃത്വം തീരുമാനിച്ചാൽ മുൻ കേന്ദ്രമന്ത്രി സുഷമാ സ്വരാജിന്റെ മകളും ലോക്‌സഭാ എം.പിയുമായ ബാൻസുരി സ്വരാജ്, ശിഖാ റായ്, രേഖാ ഗുപ്‌ത എന്നിവരുടെ പേരുകൾ പരിഗണിച്ചേക്കും.

അ​ച്‌​ഛ​ന്റെ​ ​പ​ദ്ധ​തി​കൾ
പൂ​ർ​ത്തി​യാ​ക്കാൻ

മു​ഖ്യ​മ​ന്ത്രി​ ​പ​ദ​ത്തി​ലേ​ക്ക് ​കൂ​ടു​ത​ൽ​ ​സാ​ദ്ധ്യ​ത​യു​ള്ള​ ​പ​ർ​വേ​ഷ് ​സാ​ഹി​ബ് ​സിം​ഗ് ​വെ​ർ​മ​ ​ബി.​ജെ.​പി​ ​നേ​തൃ​ത്വ​ത്തി​ന്റെ​ ​വി​ശ്വ​സ്‌​ത​നും​ ​മു​ന്ന​ണി​ ​പോ​രാ​ളി​യും.​ ​ആം​ആ​ദ്മി​യു​ടെ​ ​നെ​ടും​തൂ​ണാ​യ​ ​അ​ര​വി​ന്ദ് ​കേ​ജ്‌​രി​വാ​ളി​നെ​ ​ത​ക​ർ​ത്തു​ ​ത​രി​പ്പ​ണ​മാ​ക്കാ​ൻ​ ​ജാ​ട്ട് ​സ​മു​ദാ​യ​ക്കാ​ര​നാ​യ​ ​നേ​താ​വി​നെ​ ​പാ​ർ​ട്ടി​ ​രം​ഗ​ത്തി​റ​ക്കി​യ​തും​ ​ആ​ ​പോ​രാ​ട്ട​വീ​ര്യം​ ​ക​ണ്ടു​കൊ​ണ്ട്.അ​ര​വി​ന്ദ് ​കേ​ജ്‌​രി​വാ​ളി​നെ​ 4,089​ ​വോ​ട്ടു​ക​ൾ​ക്കാ​ണ് ​പ​ർ​വേ​ഷ് ​വീ​ഴ്‌​ത്തി​യ​ത്.​ ​മു​ൻ​ ​മു​ഖ്യ​മ​ന്ത്രി​ ​സാ​ഹി​ബ് ​സിം​ഗ് ​വെ​‌​ർ​മ​യു​ടെ​ ​മ​ക​നാ​ണ് ​ഈ​ 47​കാ​ര​ൻ.​ ​അ​ച്‌​ഛ​ന് ​ചെ​യ്‌​തു​ ​തീ​ർ​ക്കാ​ൻ​ ​ക​ഴി​യാ​ത്ത​ ​പ​ദ്ധ​തി​ക​ൾ​ ​പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് ​പ​‌​ർ​വേ​ഷ് ​ഇ​ന്ന​ലെ​ ​മാ​ദ്ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് ​പ്ര​തി​ക​രി​ച്ചു.​ ​ഡ​ൽ​ഹി​ ​മു​ൻ​ഡ്ക​യി​ലെ​ ​സ്വ​ന്തം​ ​ഗ്രാ​മ​ത്തി​ലെ​ത്തി​യ​ ​പ​ർ​വേ​ഷ്,​ ​പി​താ​വി​ന്റെ​ ​അ​ന്ത്യ​വി​ശ്ര​മ​സ്ഥ​ല​ത്ത് ​പു​ഷ്‌​പാ​ർ​ച്ച​ന​ ​ന​ട​ത്തി.​ 2013​ൽ​ ​മൊ​ഹ്റോ​ളി​ ​നി​യ​മ​സ​ഭാ​ ​സീ​റ്റി​ൽ​ ​മ​ത്സ​രി​ച്ച് ​എം.​എ​ൽ.​എ​യാ​യി.​ 2014​ൽ​ ​വെ​സ്റ്റ് ​ഡ​ൽ​ഹി​ ​ലോ​ക്‌​സ​ഭാ​ ​മ​ണ്ഡ​ല​ത്തി​ൽ​ ​നി​ന്ന് ​വി​ജ​യി​ച്ചു.​ 2019​ൽ​ ​റെ​ക്കാ​ർ​ഡ് ​ഭൂ​രി​പ​ക്ഷ​ത്തോ​ടെ​ ​വീ​ണ്ടും​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.​ 2024​ൽ​ ​ലോ​ക്‌​സ​ഭ​യി​ലേ​ക്ക് ​മ​ത്സ​രി​ച്ചി​ല്ല.​ ​യ​മു​ന​യു​ടെ​ ​വൃ​ത്തി​യാ​ക്ക​ൽ,​വാ​യു​ ​മ​ലി​നീ​ക​ര​ണ​ത്തി​ന് ​പ​രി​ഹാ​ര​മു​ണ്ടാ​ക്ക​ൽ​ ​തു​ട​ങ്ങി​യ​വ​യ്‌​ക്ക് ​പ്രാ​ധാ​ന്യം​ ​ന​ൽ​കു​മെ​ന്ന് ​പ​ർ​വേ​ഷ് ​ഇ​തി​നോ​ട​കം​ ​വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.