ജിദ്ദ- അഹമ്മദാബാദ് വിമാനത്തിൽ ബോംബ് ഭീഷണിക്കത്ത്
Tuesday 11 February 2025 12:42 AM IST
അഹമ്മദാബാദ്: സർദാർ പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണിക്കത്ത്. ഇന്നലെ രാവിലെ എത്തിയ ജിദ്ദ-അഹമ്മദാബാദ് വിമാനത്തിൽ നിന്നാണ് ഭീഷണിക്കത്ത് ലഭിച്ചത്. യാത്രക്കാർ ഇറങ്ങിയശേഷം വിമാനം വൃത്തിയാക്കാനെത്തിയ ശുചീകരണ തൊഴിലാളികൾക്ക് സീറ്റിനടിയിൽ നിന്നാണ് കത്ത് ലഭിച്ചത്. തുടർന്ന് പൊലീസും ബോംബ് ഡിറ്റക്‌ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡും സുരക്ഷാ ഏജൻസികളും വിമാനത്തിൽ പരിശോധന നടത്തി. സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ലെന്ന് പൊലീസ് അറിയിച്ചു.