കാരമൂട് ഗവ.എൽ.പി.സ്കൂൾ വാർഷികാഘോഷം
Wednesday 12 February 2025 1:32 AM IST
മുടപുരം: മംഗലപുരം ഗ്രാമപഞ്ചായത്തിലെ കാരമൂട് ഗവ. എൽ.പി. സ്കൂളിന്റെ 110-ാം വർഷാഘോഷം വി.ശശി എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം,ഡോ.എ. കെ.അബ്ബാസ്,പി.ടി.എ പ്രസിഡന്റ് അൻഷാദ് ജമാൽ,പ്രഥമ അദ്ധ്യാപിക ജെ. സെൽവിയ,ബിജു കാരമൂട്,എസ്.എം.സി അദ്ധ്യക്ഷ റജീന എന്നിവർ സംസാരിച്ചു. ശ്രീമൂലം തിരുനാളിന്റെ കാലഘട്ടത്തിൽ 1915 ജൂലായ് 27 നായിരുന്നു വിദ്യാലയത്തിന്റെ തുടക്കം. നിത്യഹരിത നായകൻ പ്രേംനസീർ പ്രാഥമിക വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത് ഈ വിദ്യാലയത്തിലാണ്. പുതിയ കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾക്കായി വി.ശശി എം.എൽ.എ 1 കോടി രൂപ അനുവദിച്ചു.നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും.