വൃദ്ധയുടെ സ്വർണമാല പിടിച്ചുപറിച്ച പ്രതി അറസ്റ്റിൽ

Wednesday 12 February 2025 12:08 AM IST

ആര്യനാട്: പറണ്ടോട് അയിത്തി വാറുകാട് നെല്ലിവിള സ്വദേശിയായ ശാരദയുടെ രണ്ടര പവന്റെ മാല പൊട്ടിച്ചെടുത്ത കേസിലെ പ്രതി അറസ്റ്റിൽ.മീനാങ്കൽ കുട്ടപ്പാറ രേവതി ഭവനിൽ നിഖിലിനെയാണ് (27) ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തത്.ഇക്കഴിഞ്ഞ 8ന് ഉച്ചയ്ക്ക് നിഖിൽ കുടിക്കാനായി വെള്ളം ചോദിച്ച് വീട്ടിലെത്തുകയും കഞ്ഞിവെള്ളം നൽകിയ ശേഷം അടുക്കള ജോലികൾ ചെയ്യാനായി തിരിഞ്ഞ് നിന്ന സമയം ശാരദയുടെ കഴുത്തിൽ കിടന്നമാല പൊട്ടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. അടുക്കളയിൽ ഇരുന്ന മൊബൈൽ ഫോണും മോഷ്ടിച്ചു.ആര്യനാട് എസ്.എച്ച്.ഒ വി.എസ്.അജീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. നെടുമങ്ങാട് കോടതി പ്രതിയെ റിമാൻഡ് ചെയ്തു.