'അംഗീകാരമില്ലാത്ത നഴ്സിംഗ് കോളേജുകളിൽ പഠിച്ചവർക്ക് തൊഴിൽ നിഷേധിക്കരുത്'; സുപ്രധാന ഉത്തരവുമായി കർണാടക ഹൈക്കോടതി

Wednesday 12 February 2025 10:08 AM IST

ബംഗളൂരു: അംഗീകാരമില്ലാത്ത സ്വകാര്യ നഴ്സിംഗ് കോളേജുകളിൽ പഠിച്ച വിദ്യാർത്ഥികൾക്ക് തൊഴിൽ നിഷേധിക്കരുതെന്ന സുപ്രധാന ഉത്തരവുമായി കർണാടക ഹൈക്കോടതി. കാക്കനാട് സ്വദേശികളായ രണ്ട് ഉദ്യോഗാർത്ഥികൾ നൽകിയ ഹർജിയിലാണ് സിംഗിൾ ബഞ്ച് തീരുമാനം വ്യക്തമാക്കിയത്. കർണാടകയിലെ സ്വകാര്യകോളേജുകൾക്ക് നഴ്സിംഗ് കൗൺസിൽ അംഗീകാരമില്ലാത്തതോടെ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് തൊഴിൽ നിഷേധിക്കപ്പെടുന്ന സാഹചര്യമായിരുന്നു. ഇതിനെതുടർന്നാണ് മലയാളി ഉദ്യോഗാർത്ഥികൾ ഹൈക്കോടതിയെ സമീപിച്ചത്.