അർഹമായ ശിക്ഷയെന്ന് ജോസഫ്

Wednesday 28 August 2019 12:05 AM IST

കോട്ടയം: കോടതി പ്രതികൾക്ക് നൽകിയത് അർഹമായ ശിക്ഷയാണെന്ന് കെവിന്റെ പിതാവ് ജോസഫ് പറഞ്ഞു. ചില പ്രതികൾക്കെങ്കിലും വധശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഇരട്ടജീവപര്യന്തം കുറഞ്ഞ ശിക്ഷയല്ല. ചാക്കോയെ വെറുതെ വിട്ടതിനെതിരെ കോടതിയെ സമീപിക്കും. ചാക്കോയ്ക്കും കൊലപാതകത്തിൽ പങ്കുണ്ട്. അന്വേഷണ ഉദ്യോഗസ്ഥർക്കെല്ലാം ജോസഫ് നന്ദി പറഞ്ഞു.

വിധിയിൽ തൃപ്തനെന്ന് അനീഷ്

കോട്ടയം: മൂന്നു പ്രതികൾക്കെങ്കിലും തൂക്കുകയർ പ്രതീക്ഷിച്ചിരുന്നെങ്കിലും വിധിയിൽ തൃപ്തനാണെന്ന് കെവിന്റെ ബന്ധുവും കേസിലെ ഒന്നാം സാക്ഷിയുമായ അനീഷ് പറഞ്ഞു. ചാക്കോ ഉൾപ്പെടെയുള്ള പ്രതികൾ പുറത്ത് നിൽക്കുന്നത് പ്രശ്‌നങ്ങൾ സൃഷ്ടിക്കും. ഇരട്ടജീവപര്യന്തം ശിക്ഷയനുസരിച്ച് ജീവിതാന്ത്യം വരെ ജയിലിൽ കഴിഞ്ഞാൽ അതു മാതൃകാപരമായ ശിക്ഷയായി കണക്കാക്കാം. പ്രതികളുടെ പ്രായമാണ് ശിക്ഷ കുറയ്ക്കാൻ കാരണമായി പറയുന്നത്. എന്നാൽ, ഇതേ പ്രതികൾ ഇല്ലാതാക്കിയ കെവിന് അന്ന് 23 വയസ് മാത്രമായിരുന്നെന്നും അനീഷ് പറഞ്ഞു.