അഗസ്ത്യ മലയോര വികസന സമിതി
Thursday 13 February 2025 1:32 AM IST
ആര്യനാട്:അഗസ്ത്യ മലയോര വികസന സമിതിയുടെ വിവിധ പദ്ധതികൾ മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം നിർവഹിച്ചു.സമിതി പ്രസിഡന്റ് ശിവജിപുരം ഭുവനേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വിജുമോഹൻ,ബ്ലോക്ക് പഞ്ചായത്തംഗം കെ.ഹരിസുധൻ,പൗർണമിക്കാവ് ക്ഷേത്ര രക്ഷാധികാരിയും അഗസ്ത്യമലോര വികസന സമിതിയുടെ രക്ഷാധികാരിയുമായ എം.എസ്. ഭൂവനചന്ദ്രൻ,റിട്ട.ഡി.വൈ.എസ്.പി അനിൽ രാജ്,ഹാർവെസ്റ്റ് മിഷൻ പ്രസിഡന്റ് റോബർട്ട് മെഫെറ്റ്,ചന്തവിള ചന്ദ്രൻ,ആര്യനാട് മെഡിക്കൽ ഓഫീർ രാധിക,നൗഷാദ്,പ്രദീപ് കോവളം സുനി,ജയരാജൻ,രാകേഷ് കൃഷ്ണ തുടങ്ങിയവർ സംസാരിച്ചു.