ആൺസുഹൃത്തിന്റെ വീട്ടിലെത്തി യുവതിയുടെ ആത്മഹത്യാ ശ്രമം,​ 90 ശതമാനം പൊള്ളലേറ്റ് ചികിത്സയിൽ

Thursday 13 February 2025 7:37 PM IST

കൊച്ചി : ആൺസുഹൃത്തിന്റെ വീട്ടിൽ വന്ന് തീകൊളുത്തി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച യുവതി പൊള്ളലേറ്റ് ആശുപത്രിയിൽ . എറണാകുളം കാലടി ശ്രീമൂലനഗരത്ത് ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. ചെങ്ങമനാട് കരയാംപറമ്പ് സ്വദേശി നീതുവാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. വിവാഹിതയും രണ്ട് കുട്ടികഴുടെ മാതാവുമാണ് നീതു. 90 ശതമാനം പൊള്ളലേറ്റ യുവതി മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ്.