അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചു
Thursday 13 February 2025 8:34 PM IST
എഴുകോൺ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. എഴുകോൺ കാരുവേലിൽ ശിവനന്ദനത്തിൽ ഗിരീഷാണ് (51) മരിച്ചത്. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ജനുവരി 11ന് രാത്രി 7ന് ഈരാടൻ മുക്കിലാണ് ബൈക്കിൽ സഞ്ചരിച്ചിരുന്ന ഗിരീഷ് അപകടത്തിപ്പെട്ടത്.
കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജ്, തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രികളിലടക്കം നിരവധി ദിവസങ്ങൾ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. ദിവസങ്ങൾക്ക് മുമ്പ് പുനലൂർ താലൂക്ക് ഗവ. ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വച്ച് വ്യാഴാഴ്ച രാവിലെയാണ് മരിച്ചത്. എഴുകോൺ പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: ഹരിത. മക്കൾ: അനന്തകൃഷ്ണൻ, നന്ദകൃഷ്ണൻ.