കമലിനെ സന്ദർശിച്ച് ഉദയനിധി
Friday 14 February 2025 12:14 AM IST
ചെന്നൈ: നടൻ കമല ഹാസൻ ഡി.എം.കെ ടിക്കറ്റിൽ രാജ്യസഭയിലെത്തുമെന്ന വാർത്തയ്ക്കുപിന്നാലെ അദ്ദേഹത്തെ സന്ദർശിച്ച്
തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ. കമലിന്റെ വസതിയിലെത്തിയാണ് കണ്ടത്. ഡി.എം.കെയുമായുള്ള സഖ്യം വ്യക്തിഗത നേട്ടത്തിനല്ലെന്നും രാജ്യതാത്പര്യത്തിനാണെന്നും കമൽ പ്രതികരിച്ചു. ഡി.എം.കെ അദ്ധ്യക്ഷനും മുഖ്യമന്ത്രിയുമായ എം.കെ.സ്റ്റാലിനാണ് ഡി.എം.കെയ്ക്ക് ലഭിക്കാവുന്ന സീറ്റുകളിലൊന്ന് കമലഹാസന് നൽകാൻ തീരുമാനിച്ചത്. തീരുമാനം കഴിഞ്ഞ ദിവസം മന്ത്രി ശേഖർ ബാബു കമലഹാസനെ നേരിട്ട് അറിയിച്ചു.2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ച് സമ്പൂർണ പരാജയമായോതോടെയാണ് മുന്നണിയുടെ ഭാഗമാകാൻ കമൽ തീരുമാനിച്ചത്.
തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല. 'ഇന്ത്യ" മുന്നണിക്ക് പിന്തുണ നൽകും.
- കമലഹാസൻ