പൈങ്കിളി തിയേറ്ററിൽ

Sunday 16 February 2025 3:45 AM IST

സജിൻ ഗോപു, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശ്രീജിത്ത് ബാബു സംവിധാനം ചെയ്യുന്ന പൈങ്കിളി തിയേറ്ററിൽ. ചന്തു സലിംകുമാർ, റോഷൻ ഷാനവാസ്, അബു സലിം, ജിസ്‌മ വിമൽ, ലിജോ ജോസ് പെല്ലിശേരി, റിയാസ് ഖാൻ, അശ്വതി ബി, അമ്പിളി അയ്യപ്പൻ, പ്രണവ് യേശുദാസ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ. രചന: ജിതു മാധവൻ. ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട‌്സിന്റെയും അർബൻ ആനിമലിന്റെയും ബാനറിൽ ഫഹദ് ഫാസിലും ജിതു മാധവനും ചേർന്നാണ് നിർമ്മാണം.

ദാവീദ്

ആന്റണി വർഗീസിനെ നായകനാക്കി ഗോവിന്ദ് വിഷ്‌ണു സംവിധാനം ചെയ്യുന്ന ദാവീദ് തിയേറ്ററിൽ. വിജയരാഘവൻ, ലിജോമോൾ, സൈജു കുറുപ്പ്, കിച്ചു ടെല്ലസ്, ജെസ് കുക്കു തുടങ്ങിയവരാണ് മറ്റു താരങ്ങൾ. പുതുമുഖം മുഹമ്മദ് കരാകിനൊപ്പം നിരവധി മാർഷൽ ആർട്ടിസ്റ്റും അണിനിരക്കുന്നു. രചന: ഗോവിന്ദ് വിഷ്ണു, ദീപു രാജീവ്, ജോൺ ആൻഡ് മേരി പ്രൊഡക്ഷൻസ്, സെഞ്ച്വറി മാക്‌സ്, പനോരമ സ്റ്റുഡിയോസ് എന്നീ ബാനറിൽ ആണ് നിർമ്മാണം.