ഉറക്കം മുതൽ ക്യാൻസർ വരെ; മുന്തിരി കഴിച്ചാൽ എനർജിയോടെ ജീവിക്കാം, ദിവസവും ശീലമാക്കൂ

Friday 14 February 2025 4:42 PM IST

പോഷകഗുണങ്ങൾ അടങ്ങിയ മുന്തിരി ദിവസവും കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ആന്റിഓക്സിഡന്റുകൾ മുന്തിരിയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. കൂടാതെ ഇവയിൽ വി​റ്റാമിൻ സി, കെ, പൊട്ടാസ്യം, ഭക്ഷ്യനാരുകൾ എന്നിവയും ധാരാളമുണ്ട്. ഇവ സ്ഥിരം കഴിച്ചാലുണ്ടാകുന്ന ഗുണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

1.സന്ധിവാതം അക​റ്റുന്നു

മുന്തിരിയിലെ ആന്റി ഇൻഫ്ളമേ​റ്ററി സംയുക്തങ്ങൾ ശരീരത്തിലെ ഇൻഫ്ളമേഷൻ കുറയ്ക്കാൻ സഹായിക്കുന്നു. ഇതിലൂടെ സന്ധിവാതം, ആസ്ത്മ തുടങ്ങിയ അവസ്ഥയിൽ നിന്ന് സംരക്ഷണം ലഭിക്കുന്നു.

2. ഓർമശക്തി മെച്ചപ്പെടുത്തുന്നു.

ധാരാളം പോഷകങ്ങൾ മുന്തിരിയിൽ അടങ്ങിയിരിക്കുന്നു. ഇത് തലച്ചോറിലേക്കുളള രക്തപ്രവാഹത്തെയും ബൗദ്ധിക പ്രവർത്തനങ്ങളെയും മെച്ചപ്പെടുത്താൻ സഹായിക്കുന്നു. കൂടാതെ അൽഷിമേഴ്സ് പോലുളള അവസ്ഥയിൽ നിന്ന് സംരക്ഷണം തരുന്നു.

3. ദഹനം മെച്ചപ്പെടുത്തുന്നു.

മുന്തിരിയിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നു. ഇത് ദഹനത്തിന് സഹായിക്കുകയും മലബന്ധം അക​റ്റുകയും ചെയ്യുന്നു. ഇതിലൂടെ ഉദര ആരോഗ്യം മെച്ചപ്പെടുന്നു.

4. കണ്ണിന്റെ ആരോഗ്യം

ലൂട്ടിൻ, സീസാന്തിൻ തുടങ്ങിയ ആന്റി ഓക്സിഡന്റുകൾ മുന്തിരിയിൽ കൂടുതലായി അടങ്ങിയിരിക്കുന്നു. ഇത് കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും പ്രായമാകുമ്പോൾ തിമിരം പോലുളള അവസ്ഥ ഉണ്ടാകാതിരിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

5. പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു

മുന്തിരിയിൽ വി​റ്റാമിൻ സി ധാരാളം അടങ്ങിയിരിക്കുന്നു.ഇത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു.

6. ശരീരഭാരം നിയന്ത്രിക്കുന്നു

മുന്തിരിയിൽ ധാരാളം ജലാംശം അടങ്ങിയിരിക്കുന്നു. ഇത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു.

7.ആന്റിഓക്സിഡന്റുകൾ

മുന്തിരിയിൽ ധാരാളമുളള ആന്റിഓക്സിഡന്റുകൾ കോശങ്ങളെ ഫ്രീറാഡിക്കലുകൾ മൂലമുണ്ടാകുന്ന നാശത്തിൽ നിന്നും സംരക്ഷിക്കുന്നു.ഇത് ഹൃദ്രോഗം,ക്യാൻസർ, പ്രമേഹം എന്നീ അവസ്ഥയിൽ നിന്ന് നമ്മളെ രക്ഷിക്കുന്നു.

8. ഉറക്കം മുന്തിരിയിൽ മെലാടോണിൻ എന്ന ഹോർമോൺ അടങ്ങിയിരിക്കുന്നു. ഉറങ്ങുന്നതിന് മുൻപ് മുന്തിരി കഴിച്ചാൽ നല്ല ഉറക്കം ലഭിക്കും. 9. ചർമ്മത്തിന്റെ ആരോഗ്യം

മുന്തിരിയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ ചർമ്മത്തെ ഓക്സീകരണ സമ്മർദ്ദത്തിൽ നിന്നും സംരക്ഷിക്കുന്നു. മുന്തിരിയിലുളള വി​റ്റാമിൻ ഇ ചർമ്മത്തെ ആരോഗ്യമുളളതാക്കുന്നു.