കിംഗ്ഡം ഉറപ്പിക്കാൻ വിജയ് ദേവരകൊണ്ടയുടെ കിംഗ്ഡം

Saturday 15 February 2025 2:09 AM IST

വിജയ് ദേവരകൊണ്ട നായകനായി ഗൗതം തന്നൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിന് കിംഗ്ഡം എന്നു പേരിട്ടു. ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. മികച്ച വിജയം നേടിയ ജേഴ്സിക്കുശേഷം വിജയ് ദേവരകൊണ്ടയും ഗൗതം തന്നൂരിയും ഒരുമിക്കുന്ന കിംഗ്ഡം ബിഗ് ബഡ്ജറ്റിൽ ആക്ഷൻ ചിത്രമായാണ് ഒരുങ്ങുന്നത്. വിജയ് ദേവരകൊണ്ടയുടെ ഗംഭീര മേക്കോവർ ആണ് ചിത്രത്തിലേത്. തുടർച്ചായി ചിത്രങ്ങൾ പരാജയം നേരിടുന്ന സാഹചര്യത്തിൽ കിംഗ്ഡം വിജയ് ദേവരകൊണ്ടയ്ക്ക് വൻ പ്രതീക്ഷ നൽകുന്നു.

ഭാഗ്യശ്രീ ബ്രോസ്, രുക്മിണി വസന്ത് എന്നിവരാണ് നായികമാർ. അനിരുദ്ധാണ് സംഗീത സംവിധനാം. സിത്താര എന്റർടെയ്ൻമെന്റും ഫോർച്യൂൺ 4 സിനിമാസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ മേയ് 30ന് റിലീസ് ചെയ്യും.