നെടുങ്കുന്നത്ത് കുന്നിടിച്ച് മണ്ണ് നീക്കാനുള്ള അനുമതി റദ്ദാക്കി
Saturday 15 February 2025 1:05 AM IST
കൊച്ചി: കോട്ടയം നെടുങ്കുന്നം ഗ്രാമപഞ്ചായത്തിൽ സ്വകാര്യ വ്യക്തിയുടെ ഉമസ്ഥതയിലുള്ള കുന്നിടിച്ച് മണ്ണ് നീക്കാൻ നൽകിയ അനുമതി ഹൈക്കോടതി റദ്ദാക്കി. നെടുങ്കുന്നം പഞ്ചായത്ത് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി. ഗോപിനാഥിന്റെ ഉത്തരവ്. കൊല്ലം സ്വദേശിനി ചന്ദ്രമണിയുടെ ഉടമസ്ഥയിലുള്ള കുന്നിടിച്ച് മണ്ണ് നീക്കാനായിരുന്നു ജില്ല ജിയോളജിസ്റ്റ് അനുമതി നൽകിയത്.
പരിസ്ഥിതി അനുമതിയില്ലാതെയാണ് ജിയോളജിസ്റ്റിന്റെ നടപടിയെന്ന് പഞ്ചായത്തിന്റെ ഹർജിയിൽ ചൂണ്ടിക്കാട്ടി. ദേശീയപാത നിർമ്മാണത്തിനായാണ് മണ്ണ് നീക്കിയത്. ഇത് പരിസരവാസികൾക്ക് ഭീഷണിയാണെന്ന് ഹർജിയിൽ ആരോപിച്ചു. പഞ്ചായത്തിനു വേണ്ടി അഡ്വ. ജോർജ് പൂന്തോട്ടം ഹാജരായി.