മൃഗങ്ങളെ കൊല്ലാൻ അനുവദിക്കണം
Saturday 15 February 2025 12:19 AM IST
തൃശൂർ: നിരവധി മനുഷ്യജീവനുകൾ വന്യജീവി അക്രമണം മൂലം കുരുതി കൊടുത്തിട്ടും ഒന്നും ചെയ്യാൻ കഴിയാതെ ഇരുട്ടിൽ പരതുന്ന സർക്കാർ നടപടി അപലപനീയമെന്ന് തൃശൂർ അതിരൂപത കത്തോലിക്ക കോൺഗ്രസ്. ജനവാസ മേഖലയിലും കൃഷിയിടങ്ങളിലേക്കും കടന്ന് നാശം വരുത്തുന്നവയെ തുരത്താനും കൊല്ലാനും ഭക്ഷിക്കാനും ചുരുങ്ങിയ വർഷത്തേക്ക് കർഷകർക്ക് അനുവാദം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. കത്തോലിക്ക കോൺഗ്രസ് അതിരൂപത ഡയറക്ടർ ഫാ. ജീജോ വള്ളൂപ്പാറ ഉദ്ഘടനം ചെയ്തു. അതിരൂപത പ്രസിഡന്റ് ഡോ. ജോബി തോമസ് കാക്കശ്ശേരി അധ്യക്ഷനായി. ഗ്ലോബൽ സമതി വൈസ് പ്രസിഡന്റ് ഡോ. കെ.എം.ഫ്രാൻസിസ്, അസിസ്റ്റന്റ് ഡയറക്ടർ ഫാ. അനു ചാലിൽ തുടങ്ങിയവർ പ്രസംഗിച്ചു.