ക്രിസ്‌മസ് ന്യൂ ഇയർ ബമ്പർ ലോട്ടറി കളർപ്രിന്റ് വിറ്റ് ഡിവൈഎഫ്‌ഐ നേതാവ്, ടിക്കറ്റെടുത്തവർക്ക് സമ്മാനമടിച്ചതോടെ കുടുങ്ങി
Saturday 15 February 2025 12:34 AM IST
പുനലൂർ: ക്രിസ്മസ്, ന്യൂ ഇയർ ബമ്പർ ലോട്ടറികളുടെ കളർ പകർപ്പെടുത്ത് വില്പന നടത്തിയെന്ന പരാതിയിൽ ലോട്ടറി വില്പനക്കാരനായ ഡി.വൈ.എഫ്.ഐ നേതാവ് അറസ്റ്റിൽ. ഡി.വൈ.എഫ്.ഐ പുനലൂർ നോർത്ത് കമ്മിറ്റി മുൻ സെക്രട്ടറിയും പുനലൂർ ഗവ. താലൂക്ക് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനുമായ വാളക്കോട് ടി.ബി ജംഗ്ഷൻ കുഴിയിൽ വീട്ടിൽ ബൈജു ഖാനാണ് (38) അറസ്റ്റിലായത്.
ടി.ബി ജംഗ്ഷനിലെ അൽഫാന ലക്കി സെന്റർ വഴിയാണ് തട്ടിപ്പ് നടത്തിയത്. പകർപ്പെടുത്ത് വില്പന നടത്തിയ ചില ടിക്കറ്റുകൾക്ക് സമ്മാനം ലഭിച്ചിരുന്നു. ഇതോടെ ഒറിജിനൽ ടിക്കറ്റ് നൽകിയ വില്പനക്കാരൻ സുഭാഷ് ചന്ദ്രബോസ് നൽകിയ പരാതിയിലാണ് അറസ്റ്റ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.