വളരെ ശക്തയായ സ്ത്രീ, മസൂദിന്റെ അമ്മയായി അഭിനയിക്കുന്ന നടി

Saturday 15 February 2025 11:35 AM IST

മലയാള സിനിമാ പ്രേക്ഷകർ റിലീസിനായി ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രം എമ്പുരാൻ ആണെന്ന് നിസംശയം പറയാം. മാർച്ച് 27ന് തിയേറ്ററുകളിലെത്തുന്ന ഈ ചിത്രം കളക്ഷൻ റെക്കോർഡുകളിൽ ചരിത്രം എഴുതുമെന്ന് തന്നെയാണ് സിനിമാ നിരീക്ഷകരും വിശ്വസിക്കുന്നത്. ഔദ്യോഗികമായി സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും 140 കോടിയോളം ബഡ്‌ജറ്റിലാണ് ചിത്രം ഒരുക്കിയിട്ടുള്ളതെന്നാണ് വിവരം.

ഓരോ ദിവസവും അണിയറ പ്രവർത്തകർ എമ്പുരാനിലെ അഭിനേതാക്കളുടെ ക്യാരക്‌ടർ വീഡിയോ പുറത്തുവിടുന്നുണ്ട്. അതാത് കഥാപാത്രങ്ങളെ കുറിച്ച് അഭിനേതാക്കൾ തന്നെ പറയുന്നു. മോഹൻലാലിന്റെ സ്റ്റീഫൻ നെടുമ്പള്ളി എന്ന ഖുറേഷി അബ്‌റാമിന്റെ വലംകൈയായി ലൂസിഫറിൽ എത്തിയത് സംവിധായകൻ തന്നെയായ പൃഥ്വിരാജാണ്. സെയ്‌ദ് മസൂദ് എന്ന പവർപാക്ക് കഥാപാത്രമായിരുന്നു അദ്ദേഹം ചെയ‌്‌തത്. ഏഷ്യയിലെ ഏറ്റവും അപകടകാരിയായ ഹിറ്റ് ഗ്രൂപ്പിന്റെ തലവൻ എന്നാണ് സെയ്‌ദ് മസൂദിന് സിനിമയിൽ നൽകിയ വിശേഷണം.

ഇത്രയ‌്ക്കും അപകടകാരിയും ഖുറേഷി അബ്‌റാമിന്റെ കമാൻഡറുമായ സെയ്ദിന്റെ കഥാപാത്രത്തിന് എമ്പുരാനിൽ വലിയ പ്രാധാന്യമുണ്ടെന്നാണ് സൂചനകൾ. അക്കാര്യം ഒന്നുകൂടി ഉറപ്പിച്ചുകൊണ്ട് സെയ്‌‌ദ് മസൂദിന്റെ അമ്മയുടെ ക്യാരക്‌ടർ വീഡിയോ പുറത്തുവന്നിരിക്കുകയാണ്.

സുരയ്യ ബീബി എന്ന ഈ കഥാപാത്രമായി എത്തുന്നത് ഹിന്ദി നടി നയൻ ഭട്ടാണ്. വളരെ കരുത്തുറ്റ കഥാപാത്രമാണ് തന്റേതെന്നാണ് നയൻ ഭട്ട് പറയുന്നത്. കഥാപാത്രത്തിന്റെ പൂർണതയ‌്ക്കായി മൂന്ന് മണിക്കൂറോളം മേക്കപ്പിന് ചെലവഴിക്കേണ്ടി വന്നു. പൃഥ്വിരാജിനൊപ്പം വർക്ക് ചെയ്യാൻ സാധിച്ചത് വിശേഷപ്പെട്ട അനുഭവമായിരുന്നുവെന്ന് അവർ പറയുന്നു.

Empuraan | Character No: 24 | Suraiya Bibi

Character No.24
Nayan Bhatt as Suraiya Bibi #L2E #EMPURAAN

Watch: https://youtu.be/WjXpf1FwD_M

Malayalam | Tamil | Telugu | Kannada | Hindi

#March27

Prithviraj Sukumaran Murali Gopy Antony Perumbavoor Aashirvad Cinemas #SubaskaranAllirajah Lyca Productions #GKMTamilKumaran Prithviraj Productions #SureshBalaje #GeorgePius Manju Warrier Tovino Thomas Indrajith Sukumaran Deepak Dev #SujithVaassudev #NirmalSahadev #Mohandas #SilvaStunt Poffactio

Posted by Mohanlal on Friday 14 February 2025