സ്കൂൾ വാർഷികവും ആദരിക്കലും
Sunday 16 February 2025 12:40 AM IST
വൈക്കം: കാലത്തിന്റെ മാറ്റങ്ങൾക്കൊത്ത വിദ്യാഭ്യാസ രീതികൾ സ്വായത്തമാക്കാൻ കുട്ടികളെ പ്രാപ്തരാക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്ന് ഫ്രാൻസിസ് ജോർജ് എം.പി പറഞ്ഞു. ഉദയനാപുരം ഓർശ്ലേം പബ്ലിക്ക് സ്‌കൂളിന്റെ വാർഷികാഘോഷവും മികച്ച പ്രതിഭകളെ ആദരിക്കലും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്‌കൂൾ മാനേജർ ഫാ. സെബാസ്റ്റ്യൻ നാഴിയമ്പാറ അദ്ധ്യക്ഷത വഹിച്ചു. ഫാ. സെബാസ്റ്റ്യൻ മനയ്ക്കപ്പറമ്പിൽ, ട്രസ്റ്റി അഡ്വ. ജേയിംസ് കടവൻ, പ്രധാന അദ്ധ്യാപിക ദീപ പ്രേംചന്ദ്, നഗരസഭ ചെയർപേഴ്സൺ പ്രീത രാജേഷ്, പഞ്ചായത്ത് മെമ്പർമാരായ ശരത്. ടി. പ്രകാശ്, രാധാമണി സദാനന്ദൻ, പി. ടി. എ പ്രതിനിധി മനു മാത്യു, പി.ഡി. മാത്യു, ടി.എസ്. ആവണി എന്നിവർ പ്രസംഗിച്ചു.