ചീട്ടുകളി; ആറ് പേർ പിടിയിൽ

Sunday 16 February 2025 12:42 AM IST

ഏറ്റുമാനൂർ : ചെറുവാണ്ടൂർ ഭാഗത്തുള്ള വീട് കേന്ദ്രീകരിച്ച് ചീട്ടുകളി നടത്തിയ ആറുപേർ പിടിയിൽ. ഏറ്റുമാനൂർ സ്വദേശികളായ ലിജോ മാത്യു, ജോഷി ജോൺ, സജി ജയിംസ്, പ്രിൻസ് ജേക്കബ്, ജലീൽ ഹംസ, കെ.കെ ബിജു എന്നിവരെയാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 5,53,350 രൂപയും പിടിച്ചെടുത്തു. ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. സ്റ്റേഷൻ എസ്.എച്ച്.ഒ എ.എസ് അൻസൽ, എസ്.ഐമാരായ പി.ഡി ജയപ്രകാശ്, വി.വി റോജിമോൻ, സൂരജ്, എ.എസ്.എ മാരായ പി.സി സജി, നെജിമോൻ, സി.പി.ഒമാരായ ഡെന്നി, സെയ്ഫുദ്ദീൻ, വി.കെ അനീഷ്, വിനീഷ്, വിഷ്ണു, വി.പി അനീഷ് എന്നിവർ ചേർന്നാണ് ഇവരെ പിടികൂടിയത്.