ആലപ്പുഴയിൽ ഒമ്പതാംക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികൾ പിടിയിൽ

Saturday 15 February 2025 9:34 PM IST

ആലപ്പുഴ: ഒമ്പതാംക്ലാസുകാരിയെ ലെെംഗികമായി പീഡിപ്പിച്ച പ്രായപൂർത്തിയാകാത്ത രണ്ടുപേർ പിടിയിൽ. പ്ലസ് വണിനും പ്ലസ് ടുവിനും പഠിക്കുന്ന വിദ്യാർത്ഥികളാണ് ആലപ്പുഴ സൗത്ത് പൊലീസിന്റെ പിടിയിലായത്. ഇൻസ്റ്റാഗ്രാമിലൂടെയാണ് ഒമ്പതാംക്ലാസുകാരി ഇവരെ പരിചയപ്പെട്ടത്.

തുടർന്ന് പെൺകുട്ടിയെ രാത്രി ആലപ്പുഴ ബിച്ചിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് മൊഴി. പ്രതികളെ മറ്റ് നടപടി ക്രമങ്ങൾ പൂർത്തിയാക്കി ജുവനെെൽ കോടതിയിൽ ഹാജരാക്കി. പ്രതികൾക്ക് പ്രായപൂർത്തിയാകാത്തതിനാൽ പേരും വിവരങ്ങളും പുറത്തുവിടാൻ കഴിയില്ലെന്ന് പൊലീസ് വ്യക്തമാക്കി.