സർക്കാർ ജീവനക്കാർക്കും തിരിച്ചടി; പതിനായിരത്തോളം പേരെ പിരിച്ചുവിട്ട് ട്രംപ് ഭരണകൂടം

Saturday 15 February 2025 10:02 PM IST

വാ​ഷിം​ഗ്ട​ൺ​:​ ​ സർക്കാർ മേഖലയിൽ ജോലി ചെയ്തിരുന്ന പതിനായിരത്തോളം പേരെ അമേരിക്കയിലെ ട്രംപ് ഭരണകൂടം പിരിച്ചുവിട്ടു. ​സാ​മ്പ​ത്തി​ക​ ​ബാ​ദ്ധ്യ​ത​ ​കു​റ​യ്ക്കു​ന്ന​തി​ന്റെ​ ​ഭാ​ഗ​മാ​യാ​ണ് ​ന​ട​പ​ടി​യെ​ന്നാ​ണ് ​റി​പ്പോ​ർ​ട്ടു​ക​ൾ.​ ​ പ്രസിഡന്റ് ട്രം​പി​ന്റെ​യും​ ​ഉ​പ​ദേ​ശ​ക​നാ​യ​ ​ഇ​ലോ​ൺ​ ​മ​സ്കി​ന്റെ​യും​ ​ഒ​ന്നി​ച്ചു​ള്ള​ ​തീ​രു​മാ​ന​മാ​ണ്.​ ​

ആ​ഭ്യ​ന്ത​രം,​​​ ​ഊ​ർ​ജ്ജം,​ ​ആ​രോ​ഗ്യം,​ ​കൃ​ഷി​ ​എ​ന്നി​ങ്ങ​നെ​ ​സൈ​നി​ക​ ​വെ​റ്റ​റ​ൻ​മാ​രു​ടെ​ ​പ​രി​ച​ര​ണം​ ​വ​രെ​ ​കൈ​കാ​ര്യം​ ​ചെ​യ്യു​ന്ന​ 9,500​ല​ധി​കം​ ​തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ് ​പി​രി​ച്ചു​വി​ടു​ന്ന​ത്.​ ​പ്രൊ​ബേ​ഷ​ണ​റി​ ​ജീ​വ​ന​ക്കാ​രാ​ണ് ​പ​ല​രും.​ പിരിച്ചുവിടൽ സംബന്ധിച്ച് യാതൊരു മുന്നറിയിപ്പും ജീവനക്കാർക്ക് നൽകിയിട്ടില്ലെന്ന് ആരോപണമുണ്ട്. മൈക്രോ സോഫ്ടിന്റെ ഗ്രൂപ്പ് കോളുകളിലൂടെയും മുൻകൂട്ടി തയ്യാറാക്കിയ മെസേജുകൾ വഴിയുമാണ് പിരിച്ചുവിടൽ അറിയിപ്പ് ലഭിച്ചതെന്ന് ജീവനക്കാർ പരാതിപ്പെടുന്നു. പിരിച്ചുവിടുന്നെങ്കിൽ ആ വിവരം ഇമെയിലിൽ മുൻകൂട്ടി അറിയിക്കുമെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നെങ്കിലും അത്തരത്തിൽ യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നും ജീവനക്കാർ പറയുന്നു.

​അ​തേ​സ​മ​യം,​ ​അ​ടു​ത്ത​ ​ആ​ഴ്ച​യോ​ടെ​ ​നി​കു​തി​ ​പി​രി​വ് ​ഏ​ജ​ൻ​സി​യാ​യ​ ​ഇ​ന്റേ​ണ​ൽ​ ​റ​വ​ന്യൂ​ ​സ​ർ​വീ​സി​ലെ​ ​ആ​യി​ര​ത്തോ​ളം​ ​ജീ​വ​ന​ക്കാ​രെ​യും​ ​പി​രി​ച്ചു​വി​ടു​മെ​ന്നാ​ണ് ​റി​പ്പോ​ർ​ട്ട്.​ ​പി​രി​ച്ചു​വി​ട​ൽ​ ​സം​ബ​ന്ധി​ച്ച് ​ഇ​ലോ​ൺ​ ​മ​സ്‌​കി​ന്റെ​ ​ഇ​ട​പെ​ട​ലി​നേ​ക്കു​റി​ച്ച് ​വി​മ​ർ​ശ​ന​ങ്ങ​ളു​യ​രു​ന്നു​ണ്ട്.​ ​എ​ന്നാ​ൽ​ ​മ​സ്‌​കി​ന്റെ​ ​പ​ങ്കി​ൽ​ ​ആ​ശ​ങ്ക​ക​ൾ​ ​വേ​ണ്ടെ​ന്നും​ ​കൃ​ത്യ​മാ​യ​ ​ഓ​ഡി​റ്റ് ​ന​ട​ത്തി​യാ​ണ് ​ന​ട​പ​ടി​ക​ൾ​ ​സ്വീ​ക​രി​ച്ച​തെ​ന്നും​ ​അ​ധി​കൃ​ത​ർ​ ​വ്യ​ക്ത​മാ​ക്കി. എന്നാൽ പിരിച്ചുവിടൽ ഇനിയുമുണ്ടാകുമെന്നും ആദ്യഘട്ടം മാത്രമാണിതെന്നുമാണ് യു.എസ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രണ്ടു ലക്ഷത്തോളം പേരാണ് കൂട്ട പിരിച്ചുവിടലിന്റെ വക്കിലെന്നാണ് വിവരം.