പ്രതിഷേധ ധർണ

Sunday 16 February 2025 1:46 AM IST
വ്യാപാരി വ്യവസായി ഏകോപപന സമിതി മുട്ടം പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടത്തിയ ധർണ്ണ ബിജി ചിറ്റാട്ടിൽ ഉദ്ഘാടനം ചെയ്യുന്നു

മുട്ടം: ഭീമമായി വർദ്ധിപ്പിച്ച തൊഴിൽ നികുതി പിൻവലിക്കുക, ഹരിത കർമ്മ സേനയുടെ സേവനം ആവശ്യമില്ലാത്ത സ്ഥാപനങ്ങളുടെ യൂസർ ഫീ ഒഴിവാക്കുക, പുതുതായി ഏർപ്പെടുത്തിയ ഗോഡൗൺ നികുതി പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് വ്യാപാരി വ്യവസായി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം മുട്ടം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഗ്രാമപഞ്ചായത്ത് ഓഫീസിനു മുമ്പിൽ പ്രതിഷേധ ധർണ നടത്തി. യുണിറ്റ് പ്രസിഡന്റ് വിജു സി. ശങ്കർ അദ്ധ്യക്ഷത വഹിച്ചു. കേരള ഹോട്ടൽസ് ആന്റ് ഫുഡ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ യൂണിറ്റ് പ്രസിഡന്റ് ബിജി ചിറ്റാട്ടിൽ ധർണ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം പരീത് കാനാപ്പുറം മുഖ്യപ്രഭാഷണം നടത്തി. ലിജു പി.ഡി, രാജൻ കണ്ണോത്ത്, റെജി ഓമ്പിള്ളിൽ, പീസ് തെങ്ങുംപള്ളിൽ, കെ.കെ. നാരായണൻ, ഡോ. അജിത് സി. വിജയ്, ഉമാദേവി, മനു സി.കെ എന്നിവർ സംസാരിച്ചു.