തട്ടിക്കൊണ്ടുപോയി മർദ്ദനം; രണ്ടുപേർ കൂടി അറസ്റ്റിൽ

Sunday 16 February 2025 1:13 AM IST

കോവളം: യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ ഒളിവിൽ കഴിഞ്ഞ രണ്ടുപേർ കൂടി പിടിയിലായി. മലയിൻകീഴ് പൊട്ടൻകാവ് സ്വദേശികളും സുഹൃത്തുക്കളുമായ അഖിൽ മോഹൻ(26), തൗഫീക്ക് (28) എന്നിവരെയാണ് തിരുവല്ലം പൊലീസ് അറസ്റ്റുചെയ്തത്.ഇവർക്കൊപ്പമുണ്ടായിരുന്ന അഞ്ചുപേരെ കഴിഞ്ഞം ദിവസം ബംഗളൂരുവിലെ ബെന്നഘട്ടയിൽ നിന്ന് അറസ്റ്റ്ചെയ്തിരുന്നു. ഒരാഴ്ച മുമ്പാണ് ഏഴംഗസംഘം ചേർന്ന് തിരുവല്ലം സ്വദേശിയായ ആഷിക്കിനെ(26) കാറിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച് അവശനാക്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.